നഗരത്തിൽ മേയറുടെ നേതൃത്വത്തിൽ മിന്നൽപരിശോധന
text_fieldsകണ്ണൂർ: ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും വൃത്തിയും ശുചിത്വവും പരിശോധിക്കാനായി മേയർ ടി.ഒ. മോഹനന്റെ നേതൃത്വത്തിൽ കോർപറേഷൻ ഹെൽത്ത് സ്ക്വാഡ് രാത്രിയിൽ നഗരത്തിൽ പരിശോധന നടത്തി. പഴയ ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരം, സ്റ്റേഡിയം കോർണർ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളും ബങ്കുകളും മറ്റുമാണ് പരിശോധിച്ചത്.
ഓടയിലേക്ക് മലിനജലമൊഴുക്കിയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തെ ബങ്ക് അടച്ചുപൂട്ടുന്നതിന് നോട്ടീസ് നൽകി. നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ടു കടകൾക്ക് നോട്ടീസ് നൽകി. നഗരത്തിലെ സമീപകാലത്തെ കൊലപാതകങ്ങളുടെയും മറ്റും പശ്ചാത്തലത്തിൽ തട്ടുകടകൾ രാത്രി 11ന് ശേഷം പ്രവർത്തിക്കരുതെന്ന് നിർദേശം നൽകി. മേയറോടൊപ്പം ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എം.പി. രാജേഷ്, ഹെൽത്ത് സ്ക്വാഡ് അംഗങ്ങളായ സനൽകുമാർ, പൂർണിമ, സൗമ്യ തുടങ്ങിയവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.