ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടിക; പട്ടികയിൽ ഇടംപിടിച്ച് കണ്ണൂർ സർവകലാശാലയിലെ അധ്യാപകരും
text_fieldsകണ്ണൂർ: ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടംപിടിച്ച് കണ്ണൂർ സർവകലാശാലയിലെ അധ്യാപകരും. ജർമനിയിലെ യൂറോപ്യൻ സയൻസ് ഇവാല്യുവേഷൻ സെൻറർ തിരഞ്ഞെടുത്ത ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ സർവകലാശാല പദവിയിലാണ് കണ്ണൂർ സർവകലാശാലയും ഇടംപിടിച്ചത്.
ഗവേഷണ മികവ്, പ്രബന്ധങ്ങളുടെ നിലവാരം, എണ്ണം, അവ ഉപയോഗിച്ചവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ നിന്നും പത്ത് അധ്യാപകരാണ് ലോകത്തെ തന്നെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിലിടം പിടിച്ചത്.
ഡോ. കെ.പി. സന്തോഷ് (ഫിസിക്സ് വകുപ്പിൽ നിന്ന് വിരമിച്ചു), ഡോ. ബൈജു വിജയൻ (കെമിക്കൽ സയൻസസ്), പ്രഫ. എ. സാബു (ബയോളജിക്കൽ സയൻസ്), പ്രഫ. സദാശിവൻ ചെറ്റലക്കോട്ട് (ബയോളജിക്കൽ സയൻസ്), ഡോ. ഷിമ പി. ദാമോദരൻ (കെമിക്കൽ സയൻസസ്), പ്രഫ. അനൂപ് കുമാർ കേശവൻ (ബയോളജിക്കൽ സയൻസ്), ഡോ. സൂരജ് എം. ബഷീർ ( മോളിക്യുലാർ ബയോളജി ആൻഡ് ജെനറ്റിക്സ്), പ്രഫ. എസ്. സുധീഷ് (ബയോളജിക്കൽ സയൻസ്), പ്രഫ. പി.കെ. പ്രസാദൻ (ബയോളജിക്കൽ സയൻസ്) എന്നിവരാണിവർ. കണ്ണൂർ സർവകലാശാലയിൽനിന്ന് ഒന്നാം സ്ഥാനത്തെത്തിയത് ഡോ. കെ.പി. സന്തോഷാണ്.
ഗവേഷകരായ അധ്യാപകരുടെ പ്രബന്ധങ്ങളുടെ എണ്ണം, ഗുണനിലവാരം, സൈറ്റേഷൻ (എത്രപേർ പഠനങ്ങൾക്കുപയോഗിച്ചു) എന്നിവക്ക് 'എച്ച് ഇൻഡക്സ്'എന്ന രീതിയിൽ മാർക്ക് നൽകിയാണ് മികച്ച ശാസ്ത്രജ്ഞരെ തിരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.