സ്വകാര്യ ഭൂമിയിൽ മാലിന്യം തള്ളി; ബാങ്ക് ജീവനക്കാരന് പിഴ
text_fieldsകണ്ണൂർ: എസ്.എൻ പാർക്ക് റോഡരികിലെ സ്വകാര്യ ഭൂമിയിൽ മാലിന്യം തള്ളിയ സ്ഥാപനത്തിനും വ്യക്തിക്കും 5000 രൂപ വീതം പിഴ. ക്രീം സ്റ്റേഷൻ എന്ന സ്ഥാപനത്തിനും ബാങ്ക് ജീവനക്കാരനായ ഹരി പ്രസാദിനുമാണ് തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് പിഴ ചുമത്തിയത്. കണ്ണൂർ താളിക്കാവിന് സമീപം വലിച്ചെറിഞ്ഞ മാലിന്യം പരിശോധിച്ചതിൽനിന്ന് ഈ സ്ഥാപനത്തിന്റെയും വ്യക്തിയുടെയും വിലാസം സ്ക്വാഡിന് ലഭിക്കുകയായിരുന്നു. ക്രീം സ്റ്റേഷനിലെ ജൈവ അജൈവ മാലിന്യവും മെനു കാർഡും തെളിവായി ലഭിച്ചു. പള്ളിക്കുന്ന് പ്രദേശത്ത് താമസിക്കുന്ന ബാങ്ക് ജീവനക്കാരനായ ഹരിപ്രസാദിന്റെ വീട്ടിലെ മാലിന്യമാണ് ആളൊഴിഞ്ഞ പറമ്പിൽ തള്ളിയത്.
ജൈവ അജൈവ മാലിന്യം വേർതിരിക്കാതെ കൂട്ടിയിട്ടതിന് താളിക്കാവിലെ ഹോട്ടൽ ശ്രീകൃഷ്ണക്കും ലാബിലെ അജൈവ മാലിന്യം അലക്ഷ്യമായി സ്ഥാപന പരിസരത്ത് കൂട്ടിയിട്ടതിന് രാജീവ് ഗാന്ധി റോഡിലെ എൻ കെയർ ഐ.വി.എഫ് സെന്ററിനും 5000 രൂപ വീതം ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി. എം. ലജിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.