പുറത്തിറങ്ങല്ലേ, പിടിവീഴും
text_fieldsകണ്ണൂർ: സമ്പൂർണ ലോക്ഡൗണിനെ തുടർന്ന് ജില്ലയിൽ പൊലീസ് പരിശോധന കർശനമാക്കി. അനാവശ്യമായി നിരത്തിലിറങ്ങിയ എഴുപതോളം വാഹനങ്ങൾ പൊലീസ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടിച്ചെടുത്തു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയവരെ പൊലീസ് പലയിടങ്ങളിലും തടയുകയും തിരിച്ചയക്കുകയും ചെയ്തു. റോഡുകളിൽ ബാരിക്കേഡുകളും മറ്റും തീർത്താണ് പൊലീസ് വാഹനപരിശോധന നടത്തുന്നത്. സത്യവാങ്മൂലമില്ലാതെ പുറത്തിറങ്ങിയവർക്കെതിരെയും ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തവർക്കെതിരെയും പൊലീസ് നടപടി സ്വീകരിച്ചു. ടാക്സികളിൽ റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ളവ മാത്രമാണ് സർവിസ് നടത്തിയത്. അടച്ചുപൂട്ടലിനോട് പൊതുവെ ജനങ്ങൾ സഹകരിക്കുകയാണെന്നാണ് പൊലീസിെൻറ അഭിപ്രായം. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും മാത്രമാണ് തുറന്നുപ്രവർത്തിച്ചത്. ഹോട്ടലുകളിൽ ഹോം ഡെലിവറി സേവനം മാത്രമാണുണ്ടായിരുന്നത്.
തളിപ്പറമ്പ്: സമ്പൂർണ ലോക്ഡൗണിെൻറ ആദ്യദിനം പൊലീസ് നിയന്ത്രണവും പരിശോധനയും കർശനമാക്കി. തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ശക്തമായ പരിശോധനയാണ് പൊലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടായത്. തളിപ്പറമ്പിൽ ന്യൂസ് കോർണർ ജങ്ഷൻ, മന്ന, പൂക്കോത്ത് നട, ആന്തൂരിൽ ധർമശാല, കുറുമാത്തൂരിൽ പൊക്കുണ്ട്, ചപ്പാരപ്പടവ് എന്നിവിടങ്ങളിലെല്ലാം ബാരിക്കേഡ് കെട്ടിയാണ് പൊലീസ് വാഹന പരിശോധന നടത്തിയത്. കൂടാതെതളിപ്പറമ്പിനെയും പഴയങ്ങാടിയെയും ബന്ധിപ്പിക്കുന്ന പട്ടുവം- കോട്ടക്കീൽ കടവ് പാലം അടച്ചു.
മന്ന-തൃച്ചംബരം ചിന്മയ റോഡും കുപ്പം- മംഗലശ്ശേരി റോഡും സയ്യിദ് നഗർ റോഡും അടച്ചിട്ടുണ്ട്. പോക്കറ്റ് റോഡുകൾ ഭാഗികമായും അടച്ചു. ഇവിടങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തി. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമാണ് ജനം പുറത്തിറങ്ങിയത്. കൃത്യമായി കാര്യങ്ങൾ ബോധിപ്പിച്ചവരെ മാത്രമേ പൊലീസ് യാത്ര ചെയ്യാൻ അനുവദിച്ചുള്ളൂ. സംശയം തോന്നിയവരെ താക്കീത് നൽകി തിരിച്ചയച്ചു. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് പൊലീസിെൻറ തീരുമാനമെന്ന് ഡിവൈ.എസ്.പി അറിയിച്ചു.
ഇരിട്ടി: ലോക്ഡൗൺ നിയന്ത്രണം ലംഘിക്കുന്നവരെ പിടികൂടാൻ ഇരിട്ടി പൊലീസ് സബ്് ഡിവിഷനിൽ 25 കേന്ദ്രങ്ങളിൽ പിക്കറ്റ്പോസ്റ്റ്. സത്യപ്രസ്താവന ഇല്ലാതിരുന്നവരിൽനിന്ന് 500 രൂപ പിഴ ഈടാക്കി. ചില വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച മുതൽ ഇരട്ട മാസ്ക് ധരിക്കാത്തവർക്കെതിരെ കേസെടുക്കും.
കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരും -ആർ. ഇളങ്കോ (സിറ്റി പൊലീസ് മേധാവി)
കണ്ണൂർ: ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് സിറ്റി പൊലീസ് മേധാവി ആർ. ഇളങ്കോ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണിത്.
ആശുപത്രി യാത്ര പോലുള്ള അടിയന്തരഘട്ടത്തിൽ മാത്രമേ ജില്ല വിടാൻ അനുവദിക്കൂ. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന തലത്തിലുള്ളതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ കണ്ണൂരിൽ വേണ്ടിവരും. കർശന പരിശോധന തുടരും. മത്സ്യം, പച്ചക്കറി മാർക്കറ്റുകളിൽ ആളുകൾ കൂടുന്നുണ്ടെന്നും ഇത് തടയാനുള്ള നടപടികളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുത്. നിസ്സാര കാര്യങ്ങൾക്കായി നിരത്തിലിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.