Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാധ്യമം എജുകഫേ; ഇനി...

മാധ്യമം എജുകഫേ; ഇനി രണ്ടു ദിവസം മാത്രം

text_fields
bookmark_border
educafe
cancel

ക​ണ്ണൂ​ർ: പു​ത്ത​ൻ സാ​ധ്യ​ത​ക​ൾ​ക്കൊ​പ്പം പ​ഠ​നം, പാ​ഷ​ൻ, ക​രി​യ​റും എ​ത്തി​പ്പി​ടി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി ക​ണ്ണൂ​രി​ലെ​ത്തു​ന്ന മാ​ധ്യ​മം എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ക​രി​യ​ർ ഫെ​സ്റ്റി​വ​ൽ -എ​ജു​ക​ഫേ തു​ട​ങ്ങാ​ൻ ഇ​നി ര​ണ്ട് ദി​വ​സം മാ​ത്രം. ഏ​​പ്രി​ൽ 19, 20 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​ർ ക​ല​ക്ട​റേ​റ്റ് മൈ​താ​ന​ത്ത് ഒ​രു​ക്കു​ന്ന വേ​ദി​യി​ലാ​ണ് എ​ജു​ക​ഫേ.

മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ തു​ട​ങ്ങി പു​ത്ത​ൻ സാ​ധ്യ​ത​ക​ളാ​യ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, റോ​ബോ​ട്ടി​ക്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ഴ്സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും വി​വ​ര​ങ്ങ​ളും എ​ജു​ക​ഫേ​യി​ൽ ല​ഭ്യ​മാ​കും. ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ www.myeducafe.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യോ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും എ​ജു​ക​ഫേ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്ട്രേ​ഷ​നും പ്ര​വേ​ശ​ന​വും സൗ​ജ​ന്യ​മാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.


സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും പ്ര​തി​നി​ധി​ക​ളും മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​ർ​മാ​രും ക​രി​യ​ർ അ​ന​ലി​സ്റ്റു​ക​ളും സൈ​ക്കോ​ള​ജി​സ്റ്റു​ക​ളും എ​ജു​ക​ഫേ​യി​ൽ പ​ങ്കെ​ടു​ക്കും. വി​വി​ധ കോ​ഴ്സു​ക​ളു​ടെ കൗ​ൺ​സി​ലി​ങ് സൗ​ക​ര്യ​വും ല​ഭ്യ​മാ​വും.

പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മ​റ്റും വി​വി​ധ സ്റ്റാ​ളു​ക​ളും ഇ​ത്ത​വ​ണ എ​ജു​ക​ഫേ​യി​ലു​ണ്ടാ​കും. കോ​മേ​ഴ്‌​സ്, മാ​നേ​ജ്മെ​ന്റ്, എ​ൻ​ജി​നീ​യ​റി​ങ്, മെ​ഡി​ക്ക​ൽ, സി​വി​ൽ സ​ർ​വി​സ്, ആ​ർ​കി​ടെ​ക്ച​ർ, ഓ​ൺ​ലൈ​ൻ പ​ഠ​നം തു​ട​ങ്ങി​യ​വ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​റി​യേ​ണ്ട എ​ല്ലാ കോ​ഴ്സു​ക​ളെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യ മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ക്കും.

വി​ദ്യാ​ർ​ഥി​ക​ളി​ലു​ണ്ടാ​കു​ന്ന ഓ​ർ​മ​ക്കു​റ​വ്, ഭ​യം, മാ​ന​സി​ക സ​മ്മ​ർ​ദം, പ​ഠ​ന​ത്തെ ബാ​ധി​ക്കു​ന്ന രീ​തി​യി​ലു​ള്ള മ​റ്റു മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ​ക്ക് പ​രി​ഹാ​ര​വു​മാ​യി സൗ​ജ​ന്യ കൗ​ൺ​സ​ലി​ങ് സേ​വ​നം ല​ഭ്യ​മാ​കും. പ്ര​മു​ഖ മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​റും ക​രി​യ​ർ അ​ന​ലി​സ്റ്റു​മാ​യ സ​ഹ്‍ല പ​ർ​വീ​ൺ, മു​ൻ ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ ഖ്യാ​തി കോ​സ്റ്റ, മൈ​ൻ​ഡ് ഹാ​ക്ക​ർ സി.​എം. മ​ഹ്റൂ​ഫ്, ക​രി​യ​ർ-​മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​ർ​മാ​രാ​യ യാ​സി​ർ ഖു​തു​ബ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ ന​യി​ക്കും.

10, 11, 12, ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​രു​ടെ ഉ​പ​രി​പ​ഠ​ന​ത്തെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് എ​ജു​ക​ഫേ ന​ട​ക്കു​ക. ഉ​ന്ന​ത പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന ഏ​ത് വി​ദ്യാ​ർ​ഥി​ക്കു​മു​ള്ള ക​രി​യ​ർ സം​ശ​യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​ങ്ങ​ളും എ​ജു​ക​ഫേ​യി​ലു​ണ്ടാ​കും. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9746598050.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsEducafeMadhyamam
News Summary - Madhyamam educafe-Only two days left
Next Story