സിഗ്നൽ ലൈറ്റുകൾ അണഞ്ഞിട്ട് ഒരാഴ്ച; അധികൃതർ നിസ്സംഗതയിൽ
text_fieldsമാഹി: സിഗ്നൽ ലൈറ്റുകൾ അണഞ്ഞതിനെത്തുടർന്ന് ചൊക്ലി -പെരിങ്ങാടി റോഡ് അടച്ചതിനാൽ നൂറു കണക്കിന് യാത്രക്കാർ ദുരിതത്തിൽ. ബൈപാസ് സിഗ്നലിലെ എട്ട് ബാറ്ററികൾ മോഷണം പോയതിനെ തുടർന്നാണ് ലൈറ്റ് അണഞ്ഞത്.
മോഷണം പോയി ഒരാഴ്ച കഴിഞ്ഞിട്ടും മോഷ്ടാവിനെ പിടികൂടാനോ പുതിയ ബാറ്ററി സ്ഥാപിക്കാനോ നടപടിയുണ്ടായിട്ടില്ല. സിഗ്നൽ പ്രവർത്തന രഹിതമായതിനാൽ സ്പിന്നിങ് മിൽ, പെരിങ്ങാടി റോഡ് വഴിയുള്ള യാത്രയും തടസ്സപ്പെട്ടു. ബാരിക്കേഡ് വെച്ച് പൊലീസ് ഗതാഗതം തടസ്സപ്പെടുത്തിയതിനാൽ സർവിസ് റോഡ് വഴി കറങ്ങിയാണ് വാഹനങ്ങൾ ഇരുവശങ്ങളിലേക്കും കടന്നു പോകാുന്നത്.
പലപ്പോഴും സർവിസ് റോഡിലൂടെ വൺവേ തെറ്റിച്ചാണ് വാഹനങ്ങൾ പോകുന്നത്. എത്രയും പെട്ടെന്ന് സിഗ്നൽ പ്രവർത്തനക്ഷമമാക്കണമെന്നും അതുവരെ ട്രാഫിക് പൊലീസിന്റെ സേവനം പ്രയോജനപ്പെടുത്തി ഗതാഗതം നിയന്ത്രിച്ച് പെരിങ്ങാടി -ചൊക്ലി റോഡിലൂടെ വാഹനം കടത്തിവിടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. നാട്ടുകാരും വാഹന യാത്രക്കാരും നേരിടുന്ന യാത്രാദുരിതം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാഹി റീജനൽ അഡ്മിനിസ്ട്രറ്റർക്ക് നാട്ടുകാർ ഒപ്പിട്ട ഭീമ ഹരജി സമർപ്പിച്ചു. വിവേകാനന്ദ സാംസ്കാരിക സമിതി പ്രവർത്തകരായ കാട്ടിൽ പുഷ്പരാജ്, വൈഷ്ണവ് പടിക്കലകണ്ടി, കെ.പി. മനോജ് എന്നിവർ നേതൃത്വം നൽകി.
സോളാർ തെരുവുവിളക്കുകൾ സ്ഥാപിക്കണം
പള്ളൂർ: മാഹി-തലശ്ശേരി ബൈപാസിൽ തെരുവു വിളക്ക് സ്ഥാപിക്കാത്തത് യാത്രികർക്ക് പ്രയാസം സൃഷ്ടിക്കുന്നു. കഴിഞ്ഞദിവസം റോഡിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് ഒളവിലം തൃക്കണ്ണാപുരം സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചിരുന്നു. ആവശ്യമായ സോളാർ വിളക്കുകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.