ഓർമകളിൽ നിറഞ്ഞ് കഥകളുടെ സുൽത്താൻ
text_fieldsമാഹി: മൂലക്കടവ് ഗവ. ലോവൽ പ്രൈമറി സ്കൂളിൽ ബഷീർ ഓർമ ദിനത്തോടനുബന്ധിച്ച് കൊച്ചുകുട്ടികൾ ബഷീർ കഥാപാത്രങ്ങളായി സ്കൂൾ അസംബ്ലിയിലെത്തിയത് വേറിട്ട കാഴ്ചയായി. പ്രധാനാധ്യാപിക ഒ. ഉഷ ഉദ്ഘാടനം ചെയ്തു. എം. വിദ്യ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. സിനിമാ പിന്നണി ഗായകൻ എം. മുസ്തഫ ബഷീർ കിസ്സപ്പാട്ട് അവതരിപ്പിച്ചു.
മാഹി: ഗവ. എൽ.പി പാറക്കലിൽ ഉത്സവമായി പാത്തുമ്മയും ആടും ആനവാരിയും പൊൻകുരിശുമൊക്കെ അരങ്ങിലെത്തിയപ്പോൾ വൈക്കം മുഹമ്മദ് ബഷീർ ദിനം ഉത്സവമായി. പ്രധാനാധ്യാപകൻ ബി. ബാലപ്രദീപ് അധ്യക്ഷതവഹിച്ചു. മാഹി എ ഡി.പി.സി ഷിജു, പി.ടി.എ പ്രസിഡന്റ് ബൈജു പൂഴിയിൽ, വിനയൻ പുത്തലത്ത് എന്നിവർ സംസാരിച്ചു.
ഈസ്റ്റ് പള്ളൂർ ഗവ. മിഡിൽ സ്കൂൾ അവറോത്ത് ബഷീർ ദിനാചരണത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളെ അതേ വേഷപ്പകർച്ചയോടെ വിദ്യാർഥികൾ വേദിയിൽ അവതരിപ്പിച്ചു. പ്രധാനാധ്യാപിക എ. ബിജുഷ ഉദ്ഘാടനം ചെയ്തു. കെ. ശ്രേയ, നിഖിത ഫർണാണ്ടസ്, ടി.വി. ജമുനഭായ്, സജിത, എ.വി. സിന്ധു, ആർട്ടിസ്റ്റ് ടി.എം. സജീവൻ, എ. ഷംന, എം. ഷൈനി എന്നിവർ സംസാരിച്ചു.
തലശ്ശേരി: ബഷീർ ദിനത്തിൽ അൽ മദ്റസത്തുൽ മുബാറക്ക എൽ.പി സ്കൂൾ വിദ്യാർഥികൾ കഥാപാത്രങ്ങളായി മാറിയപ്പോൾ മറ്റു കുട്ടികൾക്ക് കൗതുകമായി. ‘ഭൂമിയുടെ അവകാശികൾ ബേപ്പൂർ സുൽത്താനൊപ്പം’ എന്ന സ്കിറ്റും ബഷീർ ദിന ക്വിസ് മത്സരവും നടത്തി. പി.ടി.എ പ്രസിഡന്റ് റബീസ് ഉദ്ഘാടനം ചെയ്തു പ്രധാനാധ്യാപകൻ വി.കെ. നാസർ അധ്യക്ഷത വഹിച്ചു. തഫ് ലിം മണിയാട്ട്, സമീറ, സുഹറ എന്നിവർ സംസാരിച്ചു.
തലശ്ശേരി: കൊടുവള്ളി ജി.വി.എച്ച്.എസ്.എസിൽ ബഷീർ ദിനാചരണം പ്രസീന ഉദ്ഘാടനം ചെയ്തു. നിഷ പി. പോൾ അധ്യക്ഷത വഹിച്ചു. സമിത, ഡോ. സുഷീർ എന്നിവർ സംസാരിച്ചു. സി.കെ. പ്രജീഷ് സ്വാഗതവും ബിജിഷ നന്ദിയും പറഞ്ഞു.
തലശ്ശേരി: മദ്റസ തഅലീമുൽ അവാം യു.പി സ്കൂളിൽ ബഷീർ ദിനാചരണം പ്രധാനാധ്യാപകൻ ടി.പി. അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. അബ്ദുൽ ബഷീർ അധ്യക്ഷത വഹിച്ചു. അബ്ദുല്ല സ്വാഗതവും ഹാജറ മണ്ണിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.