വരുമാന സർട്ടിഫിക്കറ്റ്; ദുരിതക്കാത്തിരിപ്പിൽ അപേക്ഷകർ
text_fieldsമാഹി: ആസൂത്രണത്തിെൻറ അഭാവത്തിൽ പള്ളൂർ, പന്തക്കൽ, ചാലക്കര വില്ലേജുകളിലെ റേഷൻ കാർഡുടമകൾ ദുരിതമനുഭവിക്കുന്നു. ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി അർഹരായ എല്ലാവർക്കും റേഷൻ ആനുകൂല്യം ലഭിക്കാൻ ബി.പി.എൽ റേഷൻ കാർഡിന് അർഹരായ മുഴുവൻ കാർഡുടമകളും 31നകം അപേക്ഷിക്കണമെന്ന് മാഹി അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വില്ലേജ് എക്സ്റ്റൻഷൻ ഓഫിസായ പള്ളൂർ സിവിൽ ഓഫിസിൽ രാവിലെ ഏഴുമുതൽ എത്തുന്നവർ നിന്നു വലയുകയാണ്. നാദാപുരം - തലശ്ശേരി റോഡിെൻറ വശത്ത് വാഹനത്തിരക്കേറിയ സ്ഥലത്താണ് ഇവർ കാത്തിരിക്കുന്നത്. റേഷൻ കാർഡുടമ അംഗൻവാടികളിലെത്തി നേരിട്ട് ഫോറം വാങ്ങണം.
റേഷൻ കാർഡിെൻറ കോപ്പിയും വരുമാന സർട്ടിഫിക്കറ്റും സഹിതം പൂരിപ്പിച്ച അപേക്ഷകൾ അംഗൻവാടികളിൽ തന്നെ തിരിച്ചേൽപിക്കുകയും വേണം. വില്ലേജ് ഓഫിസിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും ബുദ്ധിമുട്ടിക്കുകയാണ്.
പ്രതിവർഷം 75,000 രൂപയിൽ കുറഞ്ഞ വരുമാനമുള്ളവർ, വീടുകളില്ലാത്തവർ, കുടിലുകൾ പോലുള്ള വീടുകളിൽ താമസിക്കുന്നവർ, വിധവകൾ, ഭിന്നശേഷിയുള്ളവർ, മറ്റ് അർഹരായ ദുർബല വിഭാഗത്തിൽപെട്ടവർ എന്നിവർക്കാണ് അപേക്ഷിക്കാൻ അർഹത. 8,000ത്തിലേറെ റേഷൻ കാർഡുകളുള്ള മാഹി മേഖലയിൽ 2.60 ശതമാനം (213 കുടുംബങ്ങൾ) അന്ത്യോദയ അന്നപൂർണ - ബി.പി.എൽ കുടുംബങ്ങൾ മാത്രമുള്ളപ്പോൾ സംസ്ഥാനത്തിെൻറ മറ്റ് പ്രദേശങ്ങളായ യാനത്ത് 71.50 ഉം പുതുച്ചേരിയിൽ 52.3ഉം കാരയ്ക്കലിൽ 48.70 ശതമാനവുമാണ്. ഇതിന് പരിഹാരം കാണാനാണ് ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ബി.പി.എൽ പദ്ധതിയിൽ അർഹരായവരെ കണ്ടെത്താൻ അപേക്ഷ ക്ഷണിച്ചത്.
അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത്, പ്രിയദർശിനി യുവകേന്ദ്ര സോഷ്യൽ ആക്ഷൻ ഫോറം ഭാരവാഹികളായ അഡ്വ. എ.പി.അശോകൻ, കെ.വി. ഹരീന്ദ്രൻ എന്നിവർ രമേശ് പറമ്പത്ത് എം.എൽ.എ, മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ എന്നിവർക്ക് നിവേദനം നൽകി.
സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തുവെച്ച് വരുമാന സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി മാഹി മേഖല കമ്മിറ്റി റീജനൽ അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.