Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightമദ്യക്കടത്തിന് തടയിടാൻ...

മദ്യക്കടത്തിന് തടയിടാൻ ശ്വാനസേനയിലെ റാണി രാഗി അഴിയൂരിൽ

text_fields
bookmark_border
മദ്യക്കടത്തിന് തടയിടാൻ ശ്വാനസേനയിലെ റാണി രാഗി അഴിയൂരിൽ
cancel
camera_alt

ഡോ​ഗ് സ്ക്വാ​ഡും കോ​ഴി​ക്കോ​ട് എ​ക്സൈ​സ് ഐ.​ബി​യും അ​ഴി​യൂ​ര്‍ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റ് പാ​ര്‍ട്ടി​യും ചേ​ർ​ന്ന് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​ുന്നു

മാ​ഹി: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി അ​ഴി​യൂ​ര്‍ എ​ക്സൈ​സ് ചെ​ക് പോ​സ്റ്റി​ല്‍ വ​ട​ക​ര റൂ​റ​ല്‍ എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ഗ് സ്ക്വാ​ഡും കോ​ഴി​ക്കോ​ട് എ​ക്സൈ​സ് ഐ.​ബി​യും അ​ഴി​യൂ​ര്‍ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റ് പാ​ര്‍ട്ടി​യും ചേ​ർ​ന്ന് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​ൽ​ക്ക​ഹോ​ൾ മ​ണ​ത്ത​റി​ഞ്ഞ് സൂ​ച​ന ന​ൽ​കാ​ൻ പ​രി​ശീ​ല​നം നേ​ടി​യ കെ.9 ​ഡോ​ഗ് സ്ക്വാ​ഡി​ലെ രാ​ഗി​യാ​ണ് പ​രി​ശോ​ധ​ന സം​ഘ​ത്തി​ലെ താ​രം. ബാ​ലു​ശ്ശേ​രി​യി​ൽ നി​ന്നാ​ണ് രാ​വി​ലെ അ​ഴി​യൂ​ർ ചെ​ക്പോ​സ്റ്റി​ൽ രാ​ഗി എ​ത്തി​യ​ത്.

ഓ​ണ​മാ​യ​തി​നാ​ൽ മാ​ഹി​യി​ൽ നി​ന്ന് വ​ൻ​തോ​തി​ൽ മ​ദ്യം ക​ട​ത്തു​വാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് ചെ​ക്പോ​സ്റ്റി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ഡോ​ഗ് രാ​ഗി ഉ​ൾ​െ​പ്പ​ടെ​യു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. പ​രി​ശോ​ധ​ന​ക്ക് എ​ക്സൈ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ എം.​കെ. മോ​ഹ​ൻ​ദാ​സ് നേ​തൃ​ത്വം ന​ല്‍കി. എ​ക്സൈ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ (ഗ്രേ​ഡ്) സി. ​പ്ര​മോ​ദ് കു​മാ​ര്‍, കോ​ഴി​ക്കോ​ട് ഐ.​ബി അ​സി. എ​ക്സൈ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ പ്ര​മോ​ദ് പു​ളി​ക്കൂ​ൽ, അ​സി. എ​ക്സൈ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ (ഗ്രേ​ഡ്) സി.​ജി. സു​രേ​ഷ് ബാ​ബു, സീ​നി​യ​ർ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ടി.​വി. നൗ​ഷീ​ർ, പി.​ജെ. മ​നോ​ജ്, പി. ​ലീ​നീ​ഷ്, വു​മ​ൺ സി​വി​ൽ ഓ​ഫി​സ​ർ പി.​എം. ഷൈ​നി, ഡോ​ഗ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ജി​നു പീ​റ്റ​ര്‍, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സു​ജീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dog squadLiquor Smuggling
News Summary - Dog squad to stop liquor smuggling
Next Story