പെട്രോൾപമ്പുകളിൽ വൻതിരക്ക്; മാഹിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
text_fieldsമാഹി: നിരവധി വാഹനങ്ങൾ ഇന്ധനം നിറക്കാൻ മാഹിയിലെ പെട്രോൾ പമ്പുകളിലേെക്കത്തുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. മാഹി ദേശീയപാതയിലൂടെ രോഗികളുമായി കടന്നു പോവുന്ന ആംബുലൻസുകളെയടക്കം ഇതു ബുദ്ധിമുട്ടിലാക്കുന്നു. ചൊവ്വാഴ്ച മാഹിയിൽ പെട്രോളിന് 97.93 രൂപയും ഡീസലിന് 86.17 രൂപയുമായിരുന്നു. കേരളത്തിൽ ഇതു യഥാക്രമം 110.53 ഉം 97.59 രൂപയുമാണ്. പെട്രോളിന് 12.60 രൂപയും 11.42 രൂപയുമാണ് മാഹിയിലും കേരളത്തിലുമുള്ള വ്യത്യാസം.
രണ്ടു ദിവസമായി നടന്ന പണിമുടക്കിനു ശേഷം ചൊവ്വാഴ്ച അർധരാത്രി മുതൽതന്നെ പെട്രോൾ പമ്പുകളിൽ വൻ തിരക്കായിരുന്നു. പന്തക്കൽ, പള്ളൂർ ഭാഗങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. മിക്ക പമ്പുകളിലും പെട്രോൾ തീർന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാവാൻ കാരണമായി. മാഹി പള്ളി മുതൽ പൂഴിത്തലവരെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.