മുക്കാളിയിൽ മണ്ണിടിച്ചിൽ; അപകടം ഒഴിവായത് തലനാരിഴക്ക്, ഗതാഗതം വഴിതിരിച്ചുവിട്ടു
text_fieldsമാഹി: കോഴിക്കോട് അഴിയൂർ മുക്കാളിക്ക് സമീപം മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു. ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണിടിച്ചുതാഴ്ത്തി സോയില്‍ ലയ്‌നിങ് നടത്തിയ ഭാഗമാണ് വന്‍തോതില്‍ ഇടിഞ്ഞുവീണത്. കോഴിക
ദേശീയപാതയുടെ ഒരു ഭാഗത്തേക്കാണ് മണ്ണിടിഞ്ഞതെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവായി. തിങ്കളാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം. മീത്തലെ മുക്കാളിയില്‍ കിഴക്ക് ഭാഗത്തെ കുന്നിടിഞ്ഞ് മണ്ണ് റോഡിലേക്ക് വീണത്. ഇതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയായി.
രാവിലെ പെയ്ത കനത്ത മഴയിലാണ് മണ്ണിടിഞ്ഞത്. ദേശീയപാത വികസനത്തിനു വേണ്ടി കുന്നിടിച്ചതിനെ തുടര്‍ന്ന് മതിയായ സുരക്ഷ ഒരുക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. പാര്‍ശ്വഭിത്തി സംരക്ഷിക്കാന്‍ സോയില്‍ ലെയ്നിങ് ഉള്‍പ്പെടെ നടത്തിയത് പൂർണമായും തകര്‍ന്നുവീണു. മഴ തുടരുന്നതിനാല്‍ വീണ്ടും ഇടിച്ചില്‍ ഉണ്ടാകുമെന്ന് ആശങ്കയെത്തുടര്‍ന്നാണ് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടത്. തഹസിൽദാർ ഉൾപ്പടെയുള്ള അധികൃതർ സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി.
കണ്ണൂര്‍ ഭാഗത്തുനിന്ന് വടകരയിലേക്ക് വരുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍നിന്ന് കുന്നുമ്മക്കര-ഓര്‍ക്കാട്ടേരി വഴിയാണ് തിരിച്ചുവിടുന്നത്. വടകരനിന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കണ്ണൂക്കരനിന്ന് തോട്ടുങ്ങല്‍പ്പീടിക-കുന്നുമ്മക്കര വഴി കുഞ്ഞിപ്പള്ളിയിലേക്കും തിരിച്ചുവിട്ടു. രാവിലെ 12 വരെ വടകര ഭാഗത്ത് നിന്നുളള ബസ് യാത്രികർ കണ്ണൂക്കരയിലും
തലേശേരി നിന്നുള്ളവർ മീത്തെലെ മുക്കാളിയിലുമിറങ്ങി മാറിക്കയറിയാണ് ലക്ഷ്യത്തിെലെത്തുന്നത്. മികച്ച സംരക്ഷണ ഭിത്തിയാണ് ഒരുക്കിയതെന്നായിരുന്നു ദേശീയപാത അധികൃതരുടെ വാദം. ഇവിടെ, മൂന്ന് വീടുകൾ ഭീഷണിയിലാണുള്ളത്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ദേശീയപാതയില്‍ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.