മാഹി പള്ളി തിരുനാൾ സമാപിച്ചു
text_fieldsമാഹി: ദക്ഷിണ ഭാരതത്തിലെ പ്രമുഖ ബസിലിക്ക തീർഥാടന കേന്ദ്രത്തിൽ വാർഷിക തിരുനാൾ മഹോത്സവത്തിന് കൊടിയിറങ്ങി. അവസാന ദിവസമായ ചൊവ്വാഴ്ച കണ്ണൂർ രൂപത വികാരി ജനറൽ മോൺ. ക്ലാരൻസ് പാലിയത്ത് മുഖ്യകാർമികത്വം വഹിച്ച് ആഘോഷമായ ദിവബലി അർപ്പിച്ചു.
ആവില കോൺവെന്റ് സിസ്റ്റേഴ്സും ക്ലൂണി കോൺവെന്റ് സിസ്റ്റേഴ്സും തിരുകർമങ്ങൾക്ക് നേതൃത്വം നൽകി. ദിവ്യബലിക്കു ശേഷം നൊവേന, അമ്മയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആരാധന, ആശിർവാദം എന്നിവ നടന്നു.
മാഹി അമ്മയുടെ അത്ഭുത തിരുസ്വരൂപം കോഴിക്കോട് വികാരി ജനറൽ മോൺ. ഡോ. ജെൻസൺ പുത്തൻവീട്ടിൽ രഹസ്യ അറയിലേക്ക് മാറ്റി. സഹവികാരി എം.ജെ. നോബിൾ ജൂഡ് ബ്രദർ നിജോ ആന്റണി, പാരിഷ് കൗൺസിൽ അംഗങ്ങളും തിരുനാൾ ആഘോഷ കമ്മിറ്റി അംഗങ്ങളും ഇടവക ജനസമൂഹവും മറ്റു വിശ്വാസികളും സന്നിഹിതരായിരുന്നു.
കോഴിക്കോട് വികാരി ജനറൽ ഫാ. ഡോ. ജെൻസൻ പുത്തൻവീട്ടിലിന്റെ നേതൃത്വത്തിൽ കൊടിയിറക്കിയതോടെ 18നാൾ നീണ്ട തിരുനാളിന് സമാപനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.