Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightമാഹിപ്പാലം അടച്ചു; ഇനി...

മാഹിപ്പാലം അടച്ചു; ഇനി ഈ വഴി പോകാം

text_fields
bookmark_border
mahe bridge
cancel
camera_alt

മാ​ഹി​പ്പാ​ല​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലു​ള്ള ടാ​റുക​ൾ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഇ​ള​ക്കി മാ​റ്റു​ന്നു

മാ​ഹി: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ദേ​ശീ​യ​പാ​ത​യി​ലെ മാ​ഹി​പ്പാ​ലം 12 ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ട്ടു. മേ​യ് 10വ​രെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​ത്തി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ന​ട​പ്പാ​ത​യി​ലൂ​ടെ കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്ക് സ​ഞ്ച​രി​ക്കാ​നാ​കും. പാ​ല​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലു​ള്ള ടാ​റി​ങ് ഇ​ള​ക്കു​ന്ന ജോ​ലി​യാ​ണ് ന​ട​ക്കു​ന്ന​ത്. ര​ണ്ട് എ​സ്കോ​ർ​ട്ട​റാ​ണ് ഇ​തി​നു​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​നു ശേ​ഷം എ​ക്സ്പ​ൻ​ഷ​ൻ റാ​ഡു​ക​ളി​ലെ വി​ള്ള​ലു​ക​ൾ വെ​ൽ​ഡി​ങ് ചെ​യ്തു യോ​ജി​പ്പി​ക്കാ​നു​ള്ള ജോ​ലി​യും ന​ട​ക്കും. വ​ട​ക​ര നി​ന്ന് ത​ല​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ മാ​ഹി കെ.​ടി.​സി ക​വ​ല​യി​ൽ യാ​ത്രി​ക​രെ ഇ​റ​ക്കി അ​വി​ടെ​നി​ന്ന് യാ​ത്ര​ക്കാ​രു​മാ​യി വ​ട​ക​ര​യി​ലേ​ക്ക് തി​രി​കെ പോ​കും. ത​ല​ശ്ശേ​രി ഭാ​ഗ​ത്ത് നി​ന്നു​ള്ള ബ​സു​ക​ൾ മാ​ഹി​പ്പാ​ലം ക​വ​ല​യി​ലും ആ​ളു​ക​ളെ ഇ​റ​ക്കി തി​രി​ച്ചു പോ​കും. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ മാ​ഹി ബൈ​പാ​സ് റോ​ഡ് വ​ഴി​യാ​ണ് ല​ക്ഷ്യ​ത്തി​ലെ​ത്തു​ക.

മ​റ്റു വാ​ഹ​ന​ങ്ങ​ൾ കു​ഞ്ഞി​പ്പ​ള്ളി​യി​ൽ​നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് മോ​ന്താ​ൽ​പാ​ലം വ​ഴി​യും ത​ല​ശ്ശേ​രി​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ചൊ​ക്ലി-​മേ​ക്കു​ന്ന്- മോ​ന്താ​ൽ​പാ​ലം വ​ഴി​യോ മാ​ഹി​പ്പാ​ല​ത്തി​ന്റെ അ​ടു​ത്തു​നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് പെ​രി​ങ്ങാ​ടി വ​ഴി മോ​ന്താ​ൽ​പാ​ലം വ​ഴി​യും പോ​കും.​കൊ​ടു​വ​ള്ളി മു​ത​ൽ മാ​ഹി പാ​ലം​വ​രെ​യു​ള്ള ടാ​റി​ങ് ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ൽ തു​ട​ങ്ങും. കെ.​കെ. ബി​ൽ​ഡേ​ഴ്സാ​ണ് ജോ​ലി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsFootpathMahe bridgePedastrisns
News Summary - Mahe bridge
Next Story