മാഹി ഗവ. ജനറൽ ആശുപത്രിയിലെ പരിമിതികൾ പരിഹരിക്കും
text_fieldsമാഹി: മാഹി ഗവ. ജനറൽ ആശുപത്രി അഭിമുഖീകരിക്കുന്ന അപര്യാപ്തതകളിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മേഖല യൂത്ത് കോൺഗ്രസ് കമ്മിറ്റി പുതുച്ചേരി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (മാഹി)ക്ക് പരാതി നൽകി. തുടർന്ന് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായി ചർച്ച നടത്തി.
ആശുപത്രിയിൽ രോഗികൾ മരുന്നിനായി മണിക്കൂറുകൾ കാത്തുനിൽക്കുന്നതിന് പരിഹാരം കാണാൻ ആവശ്യമായ സ്റ്റാഫുകളെ നിയമിക്കണം. പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സ്റ്റാഫുകൾ കൃത്യസമയത്ത് എത്താത്തതിനാൽ നിരവധി പേർക്ക് വാക്സിൻ കൃത്യമായി കിട്ടുന്നില്ലെന്നും സമരക്കാർ പരാതി ഉന്നയിച്ചു. ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ മേഖല യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് ഉറപ്പു നൽകി.
മേഖല യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി. രെജിലേഷ്, വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അലി അക്ബർ ഹാഷിം, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്യംജിത്ത് പാറക്കൽ, സെക്രട്ടറി അജയൻ പൂഴിയിൽ, ശ്രീജേഷ് വളവിൽ, എ.പി. ബാബു, കെ.ടി. ഷെജിൻ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.