മാഹി തിരുനാളിന് സമാപനം
text_fieldsമാഹി: മാഹി സെൻറ് തെരേസാ തീർഥാടന കേന്ദ്രത്തിൽ നടന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം. പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചിരുന്ന വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം രഹസ്യ അറയിലേക്ക് മറ്റുകയും ഇടവക വികാരി കൊടിയിറക്കുകയും ചെയ്തതോടെയാണ് 18 നാൾ നീണ്ട തിരുനാൾ ആഘോഷങ്ങൾക്ക് തിരശ്ശീല വീണത്.
വെള്ളിയാഴ്ച രാവിലെ നടന്ന സാഘോഷ ദിവ്യബലിയിൽ ഇടവക സഹവികാരി ഫാ. ജോസഫ് ഷിബു മുഖ്യകർമ്മികനായി. തുടർന്ന് ഇടവക വികാരി ഫാ. വിൻസെൻറ് പുളിക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലിയും വിശുദ്ധ അമ്മത്രേസ്യ മാതാവിനോടുള്ള നൊവേനയുമുണ്ടായി. വിശുദ്ധ അമ്മ ത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണവും നടന്നു.
ദിവ്യബലിക്ക് ഇടവകയിലെ സെൻറ് ലിറ്റിൽ ഫ്ളവർ കുടുംബ യുനിറ്റ് അംഗങ്ങളാണ് നേതൃത്വം നൽകിയത്. ദേവാലയത്തിലെ തിരുനാൾ ചടങ്ങുകൾക്കു സഹവികാരി ഫാ ജോസഫ്, ഡീക്കൻമാരായ ആൻറണി ദാസ്, സ്റ്റീവെൻസെൻ പോൾ, പാരീഷ് കൗൺസിൽ സെക്രട്ടറി സജി സാമുവൽ, പാരിഷ് കൗൺസിൽ, കമ്മിറ്റി ഭാരവാഹികൾ, സിസ്റ്റർമാർ, ഇടവക ജനങ്ങൾ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.