വ്യാപാരികൾക്ക് ദുരിതം ; മാഹിയിൽ മാലിന്യം ശേഖരിക്കുന്നവർ മുങ്ങുന്നു
text_fieldsമാഹി: നഗരസഭ ഭാരിച്ച വാർഷിക യൂസർ ഫീ ഈടാക്കിയിട്ടും സ്ഥാപനങ്ങളിൽനിന്ന് മാലിന്യം ശേഖരിക്കാൻ തൊഴിലാളികൾ എത്തുന്നില്ലെന്ന് വ്യാപാരികൾ. കരാർ ഏറ്റെടുത്ത സൊസൈറ്റി തൊഴിലാളികൾ ശനിയാഴ്ച ദിവസങ്ങളിൽ വാഹനത്തിൽ എത്തി മാലിന്യം ശേഖരിച്ചെന്ന് വരുത്തിത്തീർക്കുക മാത്രമാണ് ചെയ്യുന്നത്. മുൻകാലങ്ങളിൽ സ്വച്ഛ് ഭാരത് ഗാനവുമായി എത്തുന്ന വാഹനത്തിൽനിന്ന് ഇപ്പോൾ ഗാനമുയരുന്നില്ല. രണ്ടാഴ്ചയായി ഇത് തുടരുകയാണ്. പാട്ടു കേൾക്കുന്ന വ്യാപാരികൾ വാഹനം എത്തുന്നതുവരെ മാലിന്യവുമായി കാത്തിരിക്കും. ഇത് ഒഴിവാക്കാനാണ് പാട്ട് നിർത്തിയതെന്ന് വ്യാപാരികൾ ആരോപിച്ചു.
ശനിയാഴ്ചകളിൽ വണ്ടിയെത്തുമെന്ന പ്രതീക്ഷയിൽ വലിയ കെട്ടുകളാക്കി സൂക്ഷിച്ച മാലിന്യം കടയുടെ മുൻഭാഗത്ത് എത്തിക്കും. മാലിന്യം ശേഖരിക്കുന്നവർ എത്താത്തതിനാൽ കട അടക്കുന്ന സമയത്ത് തിരികെ പഴയ സ്ഥലത്ത് കൊണ്ടുവെക്കേണ്ട ദുരവസ്ഥയിലുമാണ് മാഹിയിലെ വ്യാപാരികൾ. ഇത് പ്രതിഷേധാർഹമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.