Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightഒരുമ സി.ഇ.ബി അലുംനി...

ഒരുമ സി.ഇ.ബി അലുംനി മീറ്റ് 27ന് മാഹിയിൽ

text_fields
bookmark_border
ഒരുമ സി.ഇ.ബി അലുംനി മീറ്റ് 27ന് മാഹിയിൽ
cancel

മാഹി: സി.ഇ.ഭരതൻ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മ 'ഓർമകളിലേക്ക് ഒരിക്കൽ കൂടി' എന്ന പേരിൽ സി.ഇ.ബി അലുംനി മീറ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടി 27 ന് രാവിലെ 10 മുതൽ വൈകീട്ട് ഏഴ് വരെ മാഹി സ്കൂളിൽ നടക്കും.

'ഒരുമ' മീറ്റ് ഉദ്ഘാടനം രമേശ് പറമ്പത്ത് എം.എൽ.എ നിർവഹിക്കും. മാഹി സി.ഇ.ഒ.എം.എം തനൂജ അധ്യക്ഷത വഹിക്കും. കൂട്ടായ്മയുടെ സഹായത്താൽ പഠനം പൂർത്തികരിച്ച ആറളം ഫാമിലെ ചതിരൂർ പ്രദേശത്തെ വിജയികളായ വിദ്യാർഥികളെ ആദരിക്കും. ഉപഹാരവും സമ്മാനിക്കും വിവിധ കലാപരിപാടികൾ ഗുരുവന്ദനം, കൂട്ടായ്മയുടെ സാംസ്കാരിക പരിപാടികൾ, മ്യൂസിക്കൽ നൈറ്റ് എന്നിവയുണ്ടാവും.

മാഹി ഗവ.ഗേൾസ് ഹൈസ്കൂളായിരുന്ന കാലം മുതലുള്ള വിദ്യാർഥികൾ ഉൾപ്പടെ കൂട്ടായ്മയിൽ ഏകദേശം 1,000 പേർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പി.ഷംന ബീബി, തുഹിന ദേവ്, മുഹമ്മദ് തനീഷ്, വി.ഷർമിന എന്നിവർ അറിയിച്ചു. ഫോൺ: 789 897950, 7025821182.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oruma CEB Alumni Meet
News Summary - Oruma CEB Alumni Meet on 27th Mahi
Next Story