നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
text_fieldsമാഹി: മാഹി പാറാൽ സ്വകാര്യ ബാറിന് എതിർവശത്തെ കടയിൽ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ചൊക്ലി നിടുമ്പ്രം സ്വദേശിയുടെ ഉടമസ്ഥതയിൽ നിന്നുള്ള കടയിൽ നിന്നാണ് ശനിയാഴ്ച രാത്രി 8.30 ഓടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വ്യാപക വിൽപന നടക്കുന്നുവെന്ന പരാതിയെത്തുടർന്ന് എസ്.പി. രാജശങ്കർ വെള്ളാട്ടിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ ഹാൻസ്, കൂൾ തുടങ്ങി 20 ഓളം പാക്കറ്റ് നിരോധിത ഉൽപന്നങ്ങളും 17,460 രൂപയും പിടിച്ചെടുത്തു. മാഹി സി.ഐ എ. ശേഖറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എ.എസ്.ഐ കിഷോർ, ഹെഡ്കോൺസ്റ്റബിൾമാരായ ശശി, പ്രശാന്ത്, ഡ്രൈവർ അബിലാഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.