Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightപു​തി​യ പെ​ട്രോ​ൾ...

പു​തി​യ പെ​ട്രോ​ൾ പ​മ്പു​ക​ൾക്ക്​എ​തി​രെ പ്ര​തി​ഷേ​ധം

text_fields
bookmark_border
Petrol pump
cancel

മാ​ഹി: പ​ന്ത​ക്ക​ൽ മൂ​ല​ക്ക​ട​വി​ൽ ഇ​നി​യും പെ​ട്രോ​ൾ പ​മ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ നി​രാ​ക്ഷേ​പ പ​ത്രം ന​ൽ​ക​രു​തെ​ന്ന് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ. ശ്വാ​സ​കോ​ശ രോ​ഗ​ത്തി​നി​ട​യാ​ക്കാ​നും വാ​യു മ​ലി​നീ​ക​ര​ണ​വും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും ഭൂ​ഗ​ർ​ഭ ജ​ല​മ​ലി​നീ​ക​ര​ണ​വും സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് നാ​ട്ടു​കാ​ർ പു​തു​ച്ചേ​രി ജി​ല്ല ക​ല​ക്ട​റോ​ട് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

ര​ണ്ടു കി​ലോ​മീ​റ്റ​ർ വ്യാ​സ​ത്തി​ലു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് ടാ​ങ്ക​റി​ൽ​നി​ന്ന് പ​മ്പു​ക​ളി​ലെ ടാ​ങ്കു​ക​ളി​ലേ​ക്ക് ഇ​ന്ധ​നം നി​റ​ക്കു​മ്പോ​ഴും പ​മ്പി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ നി​റ​ച്ച് തീ​രു​ന്ന​ത് വ​രെ​യു​ള്ള ഗ്യാ​സും നു​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ത​ള്ളു​ന്ന കാ​ർ​ബ​നും വ​ലി​യ തോ​തി​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കും. ഇ​വ 365 ദി​വ​സ​വും ആ​വ​ർ​ത്തി​ക്കും.

മൂ​ല​ക്ക​ട​വി​ൽ ഒ​രേ പോ​യ​ന്‍റി​ൽ വീ​തി കു​റ​വു​ള്ള മെ​യി​ൻ റോ​ഡി​നി​രു​വ​ശ​ങ്ങ​ളി​ലു​മാ​യി മൂ​ന്നു പെ​ട്രോ​ൾ പ​മ്പു​ക​ളാ​ണു​ള്ള​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും ക​ട​ക്കു​ന്ന​തി​നാ​യി ആ​റു ക​വാ​ട​ങ്ങ​ളു​മു​ണ്ട്.

ത​ല​ശ്ശേ​രി -പാ​നൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് പു​റ​മേ സ്കൂ​ളി​ലേ​ക്കും മ​ദ്റ​സ​യി​ലേ​ക്കും കാ​ൽ​ന​ട​യാ​യി എ​ത്തു​ന്ന പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ​ക്കും മ​റ്റു കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കും ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​തം സൃ​ഷ്ടി​ക്കു​ക​യാ​ണ്.

നി​ല​വി​ൽ അ​ഞ്ചു പ​മ്പു​ക​ളു​ള്ള ഇ​വി​ടെ ഇ​നി​യും പ​മ്പു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം പ്ര​ദേ​ശ​ത്തെ വി​ഷ​ലി​പ്ത​മാ​ക്കു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് മാ​ഹി​യി​ൽ പ​മ്പി​ൽ​നി​ന്ന് പെ​ട്രോ​ൾ ലീ​ക്കാ​യി സ​മീ​പ​ത്തെ കി​ണ​ർ മ​ലി​ന​മാ​യ​തു പോ​ലെ ഇ​വി​ടെ​യും സം​ഭ​വി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യും നാ​ട്ടു​കാ​ർ പ​ങ്കു​വെ​ച്ചു. 16 വി​ദേ​ശ മ​ദ്യ​ശാ​ല​ക​ളും അ​ഞ്ച് പെ​ട്രോ​ൾ പ​മ്പു​ക​ളും പെ​യി​ന്‍റ് ക​ട​ക​ളു​മു​ള്ള ഇ​വി​ടെ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഗ​വ. എ​ൽ.​പി സ്കൂ​ളു​ക​ളും മ​ദ്റ​സ​യു​മു​ണ്ട്. ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മൂ​ല​ക്ക​ട​വി​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് അ​നു​മ​തി ന​ൽ​കേ​ണ്ട​ത്.

താ​ഴ​ത്ത് പു​രു​ഷു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എം. സു​ധാ​ക​ര​ൻ, എ​ൻ. ഹ​രി​ദാ​സ്, കെ.​വി. മോ​ഹ​ന​ൻ, മാ​ല​യാ​ട്ട് സ​ജീ​വ​ൻ, പി.​കെ. സ​ജീ​വ​ൻ, വ​സു​മ​തി, ജ​ലീ​ൽ, സി​ഗേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petrol PumpProtest
News Summary - Protests against new petrol pumps
Next Story