Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
school
cancel
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightമാഹിയിൽ സ്​കൂളുകൾ...

മാഹിയിൽ സ്​കൂളുകൾ നവംബർ ഒന്നിന് തുറക്കും

text_fields
bookmark_border

മാഹി: മേഖലയിലെ ഒമ്പത് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്​ നവംബർ ഒന്നിനും ഒന്നാം ക്ലാസ്​ മുതൽ എട്ട് വരെയുള്ളവർക്ക് നവംബർ 15നും സ്​കൂൾ ആരംഭിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഏറെ ജാഗ്രതയോടെയാണ് വിദ്യാലയങ്ങൾ പ്രവർത്തിക്കുക.

രാവിലെ 9.30 മുതൽ 12.45 വരെ മാത്രമായിരിക്കും ക്ലാസുകൾ. ഉച്ചഭക്ഷണം ഉണ്ടായിരിക്കില്ല. കുടിക്കാനുള്ള വെള്ളവും ലഘുഭക്ഷണവും വിദ്യാർഥികൾ തന്നെ കരുതണം.

ഒരു ബെഞ്ചിൽ രണ്ടു​പേർ മാത്രമേ ഇരിക്കുകയുള്ളൂ. വിദ്യാർഥികളുടെ എണ്ണമനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസ്. വാർത്താസമ്മേളനത്തിൽ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്​ടർ ഡോ. പ്രേംകുമാർ, നഗരസഭാ കമീഷണർ സുനിൽകുമാർ, സി.ഇ.ഒ ഇൻചാർജ് പി. ഉത്തമരാജൻ എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maheschool reopening
News Summary - Schools in Mahe will reopen on November 1
Next Story