വ്യാപാരിദ്രോഹം തുടർന്നാൽ മാഹിയിൽ കടകൾ അടച്ചിടും
text_fieldsമാഹി: മേഖലയിലെ വ്യാപാരസമൂഹത്തെ അകാരണമായി ബുദ്ധിമുട്ടിക്കുകയും അനാവശ്യ റെയ്ഡുകൾ നടത്തുകയും ചെയ്യുന്ന പുതുച്ചേരി ജി.എസ്.ടി ഉദ്യോഗസ്ഥരുടെ നടപടികൾ ഇനിയും തുടർന്നാൽ അനിശ്ചിതകാല കടയടപ്പ് സമരമടക്കമുള്ള പ്രക്ഷോഭങ്ങൾ ആരംഭിക്കാൻ മാഹിയിലെ വ്യാപാരികൾ നിർബന്ധിതരാകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മാഹി മേഖല ചെയർമാനും പുതുച്ചേരി ട്രേഡേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡൻറുമായ കെ.കെ. അനിൽകുമാർ മുന്നറിയിപ്പ് നൽകി.
സംസ്ഥാന ജി.എസ്.ടി.വിജിലൻസ് എൻഫോഴ്സ്മെൻറ് ടീം മാഹിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡുകളിൽ പ്രതിഷേധിച്ച് മാഹി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റെയ്ഡിനോടനുബന്ധിച്ച് കസ്റ്റഡിയിലെടുത്ത രേഖകളും കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളും ഇനിയും തിരികെ നൽകിയിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഷാജി പിണക്കാട്ട് അധ്യക്ഷത വഹിച്ചു. ഷാജു കാനത്തിൽ, പായറ്റ അരവിന്ദൻ, അഹമ്മദ് ഷമീർ എന്നിവർ സംസാരിച്ചു. ടി.എം. സുധാകരൻ, കെ.പി. അനൂപ് കുമാർ, കെ. ഭരതൻ, ദിനേശൻ പൂവ്വച്ചേരി, മുഹമ്മദ് യൂനുസ്, കെ.കെ. ശ്രീജിത്ത്, എ.വി. യൂസഫ്, ദിനേശൻ പൂവ്വച്ചേരി നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.