അവർ ഒത്തുകൂടി; 60 വർഷത്തിനുശേഷം
text_fieldsമാഹി: ആ പഴയ വിദ്യാലയ മുറ്റത്തെയും ക്ലാസ് മുറിയിലെയും മധുരിക്കുന്ന ഓര്‍മകളിലേക്ക് ഒരുവട്ടം കൂടി അവര്‍ തിരികെയെത്തി. സ്കൂൾ ജീവിതത്തിനുശേഷം അവരിൽ പലരും ആദ്യമായി കാണുകയായിരുന്നു.
1961 - 62 അധ്യയന വർഷത്തിൽ, ഇന്നത്തെ മാഹി ജെ.എൻ.എച്ച്.എസ്.എസിന്റെ മാതൃവിദ്യാലയമായ 'മാഹി ലാബെർദാനെ കോളജി'ന്റെ അനെക്സ് വിഭാഗത്തിൽ നാലാം ക്ലാസ് (ബി)യിൽ പഠിച്ച വിദ്യാർഥികളാണ് നീണ്ട 60 വർഷത്തിനുശേഷം മാഹി കാപിറ്റൽ വെഡിങ് സെന്ററിൽ ഒത്തുകൂടിയത്. ആറ് പതിറ്റാണ്ടുശേഷം അവർ ഒന്നിച്ചപ്പോൾ അത് 1961ലെ പഴയ ക്ലാസ് മുറിക്ക് സമാനമായി.
ഏഴുപേർ കാലയവനികക്കുള്ളിൽ നേരത്തെ പോയ്മറഞ്ഞു. അന്ന് ക്ലാസിലുണ്ടായിരുന്ന 35 കുട്ടികളിൽ 15 പേർ സംഗമത്തിൽ പങ്കെടുത്തു. മുസ്തഫ പറമ്പത്ത്, രോഹിൻ കുമാർ (സണ്ണി), ഉഷ കായക്കണ്ടി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.