എം.ഡി.എം.എയും കഞ്ചാവുമായി മാഹിയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsമാഹി: മയക്കുമരുന്ന് വിതരണ ശൃംഖലയിലെ രണ്ട് യുവാക്കളെ മാഹി പൊലീസ് പിടികൂടി. വിദ്യാർഥികൾ ഉൾപ്പെടെയുളളവർക്ക് ലഹരി പദാർഥങ്ങൾ എത്തിച്ചു നൽകുന്ന മാഹി പാറക്കലിലെ മുഹമ്മദ് സഫ്വാനെയാണ് (20) പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. മാരക ലഹരിമരുന്നായ എം.ഡി.എം.എ വിദ്യാർഥികൾക്ക് വിൽപന നടത്തിവരുന്ന യുവാവിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് ഇയാൾ തിങ്കളാഴ്ച രാവിലെ പിടിയിലായത്. ഇയാളിൽനിന്നും 300 മില്ലിഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു.
മുഹമ്മദ് സഫ്വാന് ലഹരി ഉൽപന്നങ്ങൾ എത്തിക്കുന്ന സംഘത്തിലെ മറ്റൊരു യുവാവും തിങ്കളാഴ്ച വൈകീട്ട് പിടിയിലായി. സഫ് വാനിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് ന്യൂമാഹി പുന്നോൽ കുറിച്ചിയിലെ പുന്നേന്റവിടെ വിശാലിനെ (33) പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ സൂക്ഷിച്ച കഞ്ചാവും പിടികൂടി. മുഹമ്മദ് സഫ്വാനെ തിങ്കളാഴ്ചയും വിശാലിനെ ചൊവ്വാഴ്ചയും മാഹി കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.