മാഹിയിൽ വീട് നിർമിക്കണോ? അപേക്ഷ ഓൺലൈനായി നൽകണം
text_fieldsമാഹി: കേന്ദ്രഭരണപ്രദേശമായ മാഹിയിൽ വീടുനിർമാണത്തിനുള്ള അപേക്ഷ ഓൺലൈൻ വഴി മാത്രമാക്കാൻ തീരുമാനം. മാഹി മേഖലയിൽ രണ്ട് നില വരെയുള്ള വീടുകൾ നിർമിക്കാൻ സെപ്റ്റബർ ഒന്ന് മുതൽ ഓൺലൈൻ വഴി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂവെന്ന് മാഹി പ്ലാനിങ് അതോറിറ്റി മെമ്പർ സെക്രട്ടറി സി. മായവേൽ അറിയിച്ചു.
പൊതുജനങ്ങൾ ഇനി മുതൽ ആവശ്യമായ രേഖകൾ സഹിതം അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത സാങ്കേതിക വിദഗ്ധൻ മുഖേന ഓൺലൈൻ വഴി മാത്രമേ അപേക്ഷ നൽകാവൂ. അല്ലാത്ത അപേക്ഷകൾ പരിഗണിക്കില്ല.
2012ലെ പുതുച്ചേരി കെട്ടിട ഉപനിയമങ്ങളും സോണിങ് റഗുലേഷനും അനുസരിച്ചായിരിക്കണം പ്ലാൻ തയ്യാറാക്കേണ്ടത്. ഈ മാർഗ നിർദ്ദേശങ്ങൾ http://obps.py/gov.in എന്ന വെബ് പോർട്ടലിൽ ലഭ്യമാണ്. അപേക്ഷകന് ഇ.മെയിൽ വഴിയും എസ്.എം.എസ് വഴിയും അറിയിപ്പ് ലഭിച്ചാൽ കെട്ടിട നിർമാണത്തിനുള്ള അനുമതിപത്രം ഡൗൺലോഡ് ചെയ്ത് എടുക്കാമെന്നും മാഹി പ്ലാനിങ് അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.