'ഗോ ബാക്ക് കിരൺ ബേദി, സേവ് പുതുച്ചേരി' മുദ്രാവാക്യവുമായി കോൺഗ്രസ് സമരം
text_fieldsമാഹി: കഴിഞ്ഞ മൂന്നു ദിവസമായി പുതുച്ചേരിയിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ 'ഗോ ബാക്ക് കിരൺ ബേദി, സേവ് പുതുച്ചേരി' എന്ന മുദ്രാവാക്യവുമായി മുഖ്യമന്ത്രി വി. നാരായണസാമിയുടെ നേതൃത്വത്തിൽ ലഫ്. ഗവർണർക്കെതിരെയുള്ള പ്രതിഷേധസമരത്തിന് പിന്തുണയുമായി പാർട്ടി പ്രവർത്തകർ രംഗത്തെത്തി.
ജനങ്ങളുടെ രോഷം ഭയന്ന് തണ്ടർബോൾട്ട് സേനയെ ഉപയോഗിച്ച് ലഫ്.ഗവർണറുടെ വസതിയിലേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടിരിക്കയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. റോഡുകൾ അടച്ചതോടെയാണ് രാജ് നിവാസിനു മുന്നിൽ നടത്തേണ്ട സത്യഗ്രഹ സമരം അണ്ണ സ്തൂപത്തിനു സമീപത്തേക്ക് മാറ്റിയത്.
ജനാധിപത്യ സർക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാറിെൻറ ഗൂഢതന്ത്രം നടപ്പിലാക്കാനുള്ള ലഫ്.ഗവർണറുടെ ശ്രമം സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണ ജനങ്ങളെ ബാധിച്ചിരിക്കയാണ്. അന്ധമായ കോൺഗ്രസ് വിരോധം ലക്ഷ്യം െവച്ച് ലഫ്. ഗവർണർ നടത്തുന്ന രാഷ്ട്രീയ നാടകം പുതുച്ചേരി സംസ്ഥാനത്തെ 50 വർഷം പിന്നിലേക്ക് നയിച്ചിരിക്കയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സൗജന്യ അരി, 2500 രൂപയുടെ പൊങ്കൽ കിറ്റ്, സർക്കാർ ഒഴിവുകളിലെ നിയമനം , വാർധക്യ - വിധവ പെൻഷൻ തുക ഉയർത്തൽ, ആരോഗ്യ ഫണ്ട്, ജനക്ഷേമ - വികസന പദ്ധതികൾ ഉൾപ്പെടെയുള്ള മന്ത്രിസഭയുടെ അംഗീകാരത്തോടെ മുഖമന്ത്രി ഒപ്പിട്ട ഫയലുകൾ തിരിച്ചയക്കുക എന്ന രീതിയാണ്പ്രവർത്തനമാണ് ഗവർണർ അനുവർത്തിക്കുന്നത്.
പുതുച്ചേരിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ. സിക്രട്ടറി സത്യൻ കോളോത്ത്, സെക്രട്ടറി ഉത്തമൻ തിട്ടയിൽ എന്നിവരും സത്യാഗ്രഹ സമരത്തിൽ പങ്കാളികളായി.
വികസന വിരോധിയായ ഗവർണർക്ക് എതിരെ സംസ്ഥനത്തെ ജനങ്ങൾക്ക് വേണ്ടി സമര മുഖത്ത് ഉള്ള മുഖ്യമന്ത്രിക്ക് അഭിവാദ്യം അർപ്പിച്ച്കൊണ്ട് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹിയിൽ ഐക്യദാർഢ്യ പ്രതിഷേധ പ്രകടനം നടത്തും.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മാഹി സ്റ്റാച്യൂ ജങ്ഷനിൽ നിന്ന് റാലി ആരംഭിക്കുമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് രമേശ് പറമ്പത്ത് അറിയിച്ചു. സത്യഗ്രഹ സമരത്തിൽ മാഹിയിലെ കോൺഗ്രസ് നേതാക്കളായ സത്യൻ കേളോത്ത്, ഉത്തമൻ തിട്ടയിൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.