മാഹി ബൈപാസ് നിർമാണം ഇനിയും നീളും
text_fieldsകണ്ണൂർ: കണ്ണൂർ -കോഴിക്കോട് ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിക്കാനായി നടപ്പാക്കുന്ന സ്വപ്നപദ്ധതിയായ മാഹി -മുഴപ്പിലങ്ങാട് ബൈപാസിെൻറ നിർമാണം പൂർത്തിയാവാൻ ഇനിയും വൈകും. ഡിസംബറോടെ പ്രവൃത്തി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്ന് സംസ്ഥാന സർക്കാറിെൻറ നിർദേശമുണ്ടെങ്കിലും കോവിഡിെൻറയും മഴയുടെയും സാഹചര്യത്തിൽ ഈ വർഷം പണി തീർക്കാനാവില്ലെന്നാണ് ബന്ധപ്പെട്ടവരിൽനിന്ന് ലഭിക്കുന്ന വിവരം.
കോവിഡിനെ തുടർന്ന് ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും മഴയിൽ ടാറിങ് അടക്കമുള്ള പ്രവൃത്തികൾ വേഗത്തിൽ നടക്കാത്തതുമാണ് മെല്ലെപ്പോക്കിന് കാരണം. ഇത്തരത്തിൽ പോവുകയാണെങ്കിൽ അടുത്തവർഷം മാർച്ചോടെ മാത്രമേ നിർമാണം പൂർത്തിയായി ബൈപാസ് ഗതാഗതയോഗ്യമാക്കാനാവൂ എന്നാണ് കരുതുന്നത്. ബൈപാസിെൻറ പണി 70 ശതമാനം പൂർത്തിയായിട്ടുണ്ട്.
മാഹിക്കും മുക്കാളിക്കും ഇടയിലെ റെയിൽവേ മേൽപാലം പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. നിർമാണത്തിെൻറ വിവിധ ഘട്ടങ്ങളിൽ റെയിൽവേ അധികൃതർ പരിശോധന നടത്തി കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. റെയിൽവേ സ്ഥലം ലഭിക്കാത്തതും സർവിസ് റോഡിനായി സ്ഥലം ഏറ്റെടുക്കൽ വൈകുന്നതും അടക്കമുള്ള കാരണങ്ങളും നിർമാണത്തെ ബാധിച്ചിരുന്നു. പുഴകൾക്കും റോഡുകൾക്കും കുറുകെയുള്ള പാലങ്ങളുടെ പണി പുരോഗമിക്കുകയാണ്.
നിർമാണത്തിലിരിക്കെ നേരത്തെ ബീമുകൾ തകർന്നുവീണ നെട്ടൂരിൽ പാലം നിർമാണം പൂർത്തിയാക്കാനായി. മുഴപ്പിലങ്ങാട് മുതൽ മാഹിവരെ മുക്കാൽഭാഗവും ടാറിങ് പൂർത്തിയായി. മഴയുടെ ശക്തികുറഞ്ഞശേഷം ടാറിങ് വേഗത്തിലാക്കും. ഇത്തരം പ്രവൃത്തികൾ ഡിസംബറോടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. റെയിൽവേ മേൽപാലം പോലെയുള്ള പ്രവൃത്തികൾക്കാണ് കാലതാമസം നേരിടുക. 2000ത്തോളം തൊഴിലാളികളാണ് ബൈപാസ് നിർമാണത്തിലുള്ളത്.
കോവിഡിനെ തുടർന്ന് അന്തർസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോയതിനാൽ പ്രവൃത്തി മന്ദഗതിയിലായിരുന്നു. തൊഴിലാളികളിൽ കുറെപേർ തിരിച്ചെത്തിയിട്ടുണ്ട്. 1500ഓളം തൊഴിലാളികളാണ് നിലവിൽ നിർമാണത്തിന് ശക്തിപകരുന്നത്. 849 കോടി രൂപ ചെലവിലാണ് മാഹി–മുഴപ്പിലങ്ങാട് ബൈപാസ് നിർമാണം. 21 അടിപ്പാതകളാണ് ബൈപാസിനുള്ളത്. 45 മീറ്റര്‍ വീതിയില്‍ നാലുവരി പാതയാണ് നിർമിക്കുന്നത്.
വടക്കെ മലബാറിെൻറ വർഷങ്ങൾ പഴക്കമുള്ള സ്വപ്നപദ്ധതിയായ ബൈപാസ് യാഥാർഥ്യമാകുന്നതോടെ മാഹി, തലശ്ശേരി, കൊടുവള്ളി, മീത്തലെപീടിക ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.