മാഹി പിടിച്ചെടുത്ത് കോൺഗ്രസ്
text_fieldsമാഹി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൈവിട്ടുപോയ വിജയം കോൺഗ്രസ് തിരിച്ചുപിടിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറും മുൻ നഗരസഭ ചെയർമാനുമായ രമേശ് പറമ്പത്താണ് കടുത്ത പോരാട്ടത്തിലൂടെ മണ്ഡലം തിരിച്ചുപിടിച്ചത്.
തുടർച്ചയായി ആറുതവണ മാഹിയെ പ്രതിനിധാനംചെയ്ത പുതുച്ചേരി ആഭ്യന്തരമന്ത്രിയായിരുന്ന കോൺഗ്രസിലെ ഇ. വത്സരാജ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 2139 വോട്ടുകൾക്ക് എൽ.ഡി.എഫ് സ്വതന്ത്രൻ ഡോ. വി. രാമചന്ദ്രനോട് പരാജയപ്പെട്ടിരുന്നു. ഇക്കുറി രമേശ് പറമ്പത്ത് 9744 വോട്ടുകൾ നേടി 300 വോട്ടിെൻറ ഭൂരിപക്ഷത്തോടെയാണ് മണ്ഡലം കൈപ്പിടിയിലൊതുക്കിയത്.
എൽ.ഡി.എഫിെൻറ പിന്തുണയോടെ മത്സരിച്ച എൻ. ഹരിദാസൻ മാസ്റ്റർക്ക് 9444 വോേട്ട നേടാനായുള്ളൂ. എൻ.ഡി.എ മുന്നണിയിലെ എൻ.ആർ കോൺഗ്രസിെൻറ വി.പി. അബ്ദുറഹ്മാന് 3532 വോട്ട് മാത്രമാണ് നേടാനായത്. സി.കെ. ഉമ്മർ മാസ്റ്റർ (എസ്.ഡി.പി.ഐ -315), ജാനകി ടീച്ചർ (ഡി.എം.ഡി.കെ -83), ശരത് എസ്. ഉണ്ണിത്താൻ (സ്വതന്ത്ര സ്ഥാനാർഥി -57) എന്നിങ്ങനെയാണ് മറ്റുള്ളവർക്ക് ലഭിച്ച വോട്ടുകൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച ബി.ജെ.പിക്കും എൻ.ആർ കോൺഗ്രസിനും 1653 വീതം വോട്ടുകളാണ് ലഭിച്ചിരുന്നത്. എന്നാൽ, ഇരുവർക്കും എൻ.ഡി.എ മുന്നണിയായി മത്സരിച്ചപ്പോൾ ഇക്കുറി 3532 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. 221 വോട്ടുകൾ നോട്ടക്ക് ലഭിച്ചു.
1989 മുതൽ 1994വരെ മാഹി മേഖല യൂത്ത് കോൺഗ്രസ് പ്രസിഡൻറായിരുന്നു രമേശ് പറമ്പത്ത്. 1994 മുതൽ രണ്ട് പതിറ്റാണ്ട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ്, പുതുച്ചേരി ഡി.സി.സി മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചു.
വോെട്ടണ്ണലിെൻറ ഒാരോ ഘട്ടത്തിലും ഭൂരിപക്ഷം മാറിമറഞ്ഞെങ്കിലും അന്തിമവിജയം രമേശ് പറമ്പത്തിനൊപ്പമായിരുന്നു.
അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ എൻ. ഹരിദാസിനെ സ്വതന്ത്രനായി രംഗത്തിറക്കിയിട്ടും എൽ.ഡി.എഫിനെ മാഹി കൈവിടുകയായിരുന്നു. മുൻ വഖഫ് ബോർഡ് ചെയർമാനും എൻ.ആർ കോൺഗ്രസ് നേതാവുമായ അഡ്വ. വി.പി. അബ്ദുറഹ്മാനായിരുന്നു എൻ.ഡി.എ സ്ഥാനാർഥിയായി കളത്തിലിറങ്ങിയത്.
എൽ.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്രൻ എന്ന പരീക്ഷണത്തിലൂടെയാണ് കോൺഗ്രസിെൻറ കോട്ടയായ മാഹി മണ്ഡലം കഴിഞ്ഞ തവണ ഇടതുപക്ഷം പിടിച്ചെടുത്തത്. ഇതേ തന്ത്രം ഇക്കുറിയും ആവർത്തിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, കണക്കുകൂട്ടലുകൾ പിഴക്കുകയായിരുന്നു.
2016 വോട്ടുനില
ഡോ. വി. രാമചന്ദ്രൻ
(എൽ.ഡി.എഫ് -സ്വത.) 10,797
ഇ. വത്സരാജ് (യു.പി.എ
-കോൺ.) 8658
പി.ടി. ദേവരാജൻ (എൻ.ഡി.എ
-ബി.ജെ.പി) 1653
അഡ്വ. വി.പി. അബ്ദുറഹ്മാൻ
(എൻ.ആർ കോൺഗ്രസ്) 1653
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.