തൊഴിലുറപ്പിന്റെ 'നിയമ'വും ഇനി ശ്രീനിത്യക്ക് കൈവശം
text_fieldsതൊഴിലുറപ്പ് പദ്ധതിയില്‍ ജോലിക്കായി നിയമ വിദ്യാർഥിനിയും. അഴിയൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ കല്ലാമല ശ്രീധർമത്തിൽ പി.കെ. ശ്രീനിത്യയാണ് തൊഴിലുറപ്പ് പദ്ധതിയിൽ തൊഴില്‍ കാർെഡടുത്ത് തൊഴിലിനിറങ്ങിയത്.
കണ്ണൂര്‍ പാലയാട് കാമ്പസിലെ ഏഴാം സെമസ്റ്റര്‍ ബി.എ എല്‍എല്‍.ബി വിദ്യാർഥിനിയായ ശ്രീനിത്യ വീട്ടിൽ മൂന്നു പശുക്കളെയും വളർത്തുന്നുണ്ട്.
തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പശുക്കൾക്ക് നൽകാനുള്ള പുൽകൃഷിയുടെ ചുമതലയും ശ്രീനിത്യക്കാണ്. ഗ്രോബാഗിൽ പച്ചക്കറി കൃഷി നടത്തുന്നതിന് അമ്മയും സഹായിക്കും. കോവിഡ് കാലത്തെ അതിജീവിക്കുന്നതിനായി ബിരുദധാരികളായ യുവാക്കളും പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ചേർന്നിട്ടുണ്ട്.
കോവിഡ് പരീക്ഷണകാലത്ത് വീടിനുള്ളിലെ അവസ്ഥയും ഓണ്‍ലൈന്‍ പഠനത്തിനുള്ള തുകയും കണ്ടെത്താനാണ് ഈ നിയമ വിദ്യാർഥിനി പദ്ധതിയിൽ ചേർന്നത്.
ഓൺലൈൻ പഠനകാലമായതിനാൽ ലാപ്ടോപ് സ്വന്തമാക്കണമെന്ന മോഹവുമായാണ് 290 രൂപ ദിവസവേതനം ലഭിക്കുന്ന പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തത്. ഇപ്പോൾ പഠിക്കുന്ന കോഴ്സ് പാസായി എൽഎൽ.എമ്മിന് ചേരണമെന്നാണ് ഇവരുടെ ആഗ്രഹം.
മജിസ്ട്രേറ്റ് പദവിയിലും മോഹമുണ്ട്.പപ്പട നിർമാണ തൊഴിലാളി പി.കെ. സുധർമെൻറയും വടകര ബ്ലോക്ക് പഞ്ചായത്തിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ വി. ബിന്ദുവിെൻറയും മകളാണ്. സഹോദരൻ ശ്രീനിധിന് കോവിഡ് പ്രതിസന്ധിയിൽ സാങ്കേതിക കാരണങ്ങളാൽ ഒമാനിൽ നിന്ന് നാട്ടിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.