പഠനം ഇനി കടുപ്പമല്ല; കളിമൺ ശിൽപമൊരുക്കി അധ്യാപകർ
text_fieldsമാഹി: ഭാഷക്കൊപ്പം കല പഠിക്കുക എന്നത് പുതിയ ആശയമാണ്. ഇതിനായി കളിമണ്ണിൽ ശിൽപമൊരുക്കി വ്യത്യസ്തരാവുകയാണ് അധ്യാപകരായ ആർടിസ്റ്റ് ടി.എം. സജീവനും ജയിംസ് സി. ജോസഫും. ഈസ്റ്റ് പള്ളൂർ ഗവ. മിഡിൽ സ്കൂൾ അവറോത്തിലെ അധ്യാപകരാണ് ഇരുവരും. കഴിഞ്ഞ വർഷം നടന്ന നിഷ്ഠ അധ്യാപക പരിശീലന പരിപാടിയിൽ ഭാഷപഠനത്തിെൻറ ഭാഗമായി കലാപഠനത്തെക്കൂടി ഉൾപ്പെടുത്തണമെന്ന എന്ന നിർദേശം ഉയർന്നിരുന്നു. ഇതുൾക്കൊണ്ടാണ് മലയാള ഭാഷ അധ്യാപകനായ ജയിംസ് സി. ജോസഫ് ശിൽപമൊരുക്കിയത്.
ഇതിനായി ചിത്രകലാധ്യാപകൻ ആർട്ടിസ്റ്റ് ടി.എം. സജീവെൻറ സഹായം തേടി. എട്ടാം തരത്തിലെ മലയാള പാഠമായ രണ്ട് മത്സ്യങ്ങൾ ഇതിനായി തിരഞ്ഞെടുത്തു. അതിജീവനത്തിെൻറ മഹത്തായ സന്ദേശം ഉൾപ്പെടുത്തിയ അംബികാസുതൻ മാങ്ങാടിെൻറ ഈ കഥ കോവിഡ് കാലത്തിെൻറ അതിജീവനത്തെകൂടി ഓർമിപ്പിക്കുന്നതായതിനാൽ അതിനെത്തന്നെ ശിൽപത്തിന് വിഷയമാക്കാൻ രണ്ടു പേരും തീരുമാനിക്കുകയായിരുന്നു.
മൺപാത്ര നിർമാണക്കാരെ സമീപിച്ച് ആവശ്യമായ കളിമണ്ണ് സംഘടിപ്പിച്ചു. അത് കുഴച്ച് പാകപ്പെടുത്തിയതോടെ ശിൽപ നിർമാണത്തിെൻറ ആദ്യഘട്ടം പൂർത്തിയായി. ചട്ടക്കൂടും ശിൽപവും മൂന്നു ദിവസം കൊണ്ട് പൂർത്തീകരിച്ചു. മിക്ക ദിവസങ്ങളും സ്കൂളിൽ ഇരുന്നാണ് ശിൽപ നിർമാണം നടത്തിയത്. പിന്തുണയുമായി പ്രധാന അധ്യാപകനായ കെ.പി. ഹരീന്ദ്രനും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.