മാഹിയിൽ ലോക്ഡൗൺ 21 വരെ നീട്ടി
text_fieldsമാഹി: മാഹിയുൾെപ്പടെ പുതുച്ചേരി സംസ്ഥാനത്ത് ലോക്ഡൗൺ ജൂൺ 21 വരെ ദീർഘിപ്പിച്ചു. രാത്രി 10 മുതൽ പുലർെച്ച അഞ്ചുവരെയുള്ള കർഫ്യൂ തുടരും. പല വ്യഞ്ജനങ്ങൾ, പച്ചക്കറി, മത്സ്യ-മാംസ വിൽപന കടകൾ മുതലായവ രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെ തുറക്കാം. മറ്റുള്ള വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഒമ്പത് മുതൽ അഞ്ചുവരെയും എ.സി സൗകര്യമില്ലാതെ പ്രവർത്തിക്കാം.
സ്വകാര്യ സ്ഥാപനങ്ങളിൽ പകുതി ജീവനക്കാർക്ക് ഒമ്പത് മുതൽ ആറുവരെ ജോലി ചെയ്യാം. ബേക്കറികൾക്ക് രാവിലെ ആറ് മുതൽ വൈകീട്ട് അഞ്ചുവരെ തുറന്നു പ്രവർത്തിക്കാം. റസ്റ്റാറൻറ്, ഭക്ഷണശാലകൾ, ജ്യൂസ് - ടീ ഷോപ്പുകൾക്ക് രാവിലെ ആറ് മുതൽ അഞ്ചുവരെ പ്രവർത്തിക്കാം. ഹോം െഡലിവറി രാത്രി ഏഴ് വരെ. പൊതുയാത്രക്ക് സ്വകാര്യ, സർക്കാർ ബസുകളും ഓട്ടോറിക്ഷയും ടാക്സികളും കോവിഡ് ചട്ടങ്ങൾ അനുസരിച്ച് വൈകീട്ട് അഞ്ചുവരെ അനുവദിക്കും.
പരമാവധി 20 പേരെ വൈകീട്ട് അഞ്ചുവരെ ആരാധനാലയങ്ങളിൽ ദർശനം നടത്താൻ അനുവദിക്കാം. 72 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുള്ള 20 പേർക്ക് വിവാഹത്തിൽ പങ്കെടുക്കാം. 20 പേർക്ക് സംസ്കാര ചടങ്ങിന് എത്താം. ബാങ്കുകൾ, ഇൻഷുറൻസ് ഓഫിസുകൾ തുടങ്ങിയവക്ക് സാധാരണ നിലയിൽ പ്രവർത്തിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.