മാഹി സ്പിന്നിങ് മില്‍ തൊഴിലാളികള്‍ ഓണ നാളിൽ പട്ടിണി സമരത്തില്‍
text_fieldsമാഹി: 17 മാസമായി അടഞ്ഞു കിടക്കുന്ന മാഹി സ്പിന്നിങ്ങ് മില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് ഒന്നാം ഓണ നാളിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സ്പിന്നിങ്ങ് മില്ലിന് മുന്നിൽ തൊഴിലാളികൾ പട്ടിണിസമരം നടത്തി.
തൊഴിലാളികള്‍ക്ക് ഓണത്തിന് നിയമാനുസൃതം ലഭിക്കേണ്ട ബോണസും ശമ്പള കുടിശ്ശികയും അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്‍റെയും നാഷനൽ ടെക്‌സ്റ്റയിൽ കോർപറേഷൻ മാനേജ്മെന്‍റിന്‍റെയും തൊഴിലാളി വിരുദ്ധനയം അവസാനിപ്പിക്കണമെന്നുമുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തികൊണ്ടാണ് മില്‍ ഗെയ്റ്റിന് മുന്നില്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പട്ടിണി സമരം നടത്തിയത്.
വി.വല്‍സരാജ്, പി.വി. മധു (ഐ.എൻ.ടി.യു.സി), കെ. സത്യജിത്ത് കുമാര്‍, പ്രമോദ് (സി.ഐ.ടി.യു), എം. രാജീവന്‍, ശ്രീജിത്ത് ( ബി.എം.എസ്) എന്നിവർ സമരത്തിന് നേതൃത്വം നല്‍കി.
രമേശ് പറമ്പത്ത് എം.എൽ.എ, സമര സഹായസമിതി ചെയർമാൻ കെ. ഹരീന്ദ്രൻ, കെ. മോഹനൻ, പി.പി. വിനോദ്, അഡ്വ: എം.ഡി. തോമസ്, കെ.വി. ഹരീന്ദ്രൻ, കെ. സുരേഷ്, പി.പി. ആശാലത, പി. ശ്യാംജിത്ത്, വി.പി. രാജൻ, പത്മാലയം പത്മനാഭൻ എന്നിവർ സമര പന്തലിലെത്തി അഭിവാദ്യമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.