അഴിയൂരിൽ രാത്രികാല സ്ക്വാഡ് പരിശോധന
text_fieldsമാഹി: അഴിയൂരിൽ കോവിഡ് രോഗികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അനാവശ്യ കൂടിച്ചേരലുകൾക്കെതിരെ രാത്രികാല സ്ക്വാഡ് പരിശോധന ശക്തമാക്കി. ഹാർബർ പരിസരത്ത് ബീച്ചിൽ കൂട്ടംകൂടി ഇരിക്കുകയായിരുന്ന കുട്ടികൾ സ്ക്വാഡ് പരിശോധനക്കായി എത്തിയതറിഞ്ഞ് ഓടിരക്ഷപ്പെട്ടു.
കാപ്പുഴക്കൽ ബീച്ചിൽ ഇരിക്കുകയായിരുന്ന അഞ്ചുപേർക്കെതിരെ നടപടി സ്വീകരിച്ചു. എരിക്കൽ ചാലിൽ വീട്ടുവരാന്തത്തിൽ കൂട്ടംകൂടി കളിക്കുകയായിരുന്ന ഒരുകൂട്ടം ആളുകൾ സ്ക്വാഡ് പരിശോധനക്കെത്തിയതുകണ്ട് ഓടിരക്ഷപ്പെട്ടു. വീട്ടുകാരെ താക്കീത് ചെയ്തു.
കീരിത്തോട് പ്രദേശത്ത് കൂട്ടംകൂടി ഇരിക്കുകയായിരുന്ന യുവാക്കൾക്കെതിരെ നടപടി സ്വീകരിച്ചു. ആസ്യ റോഡിൽ തീരദേശത്ത് കൂട്ടംകൂടി ഇരിക്കുകയായിരുന്ന ആളുകൾക്കെതിരെയും നടപടി സ്വീകരിച്ചു. രാത്രി ഒമ്പതിന് ശേഷം പൂഴിത്തലയിൽ തുറന്നു പ്രവർത്തിച്ച കടയുടമക്കെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.