ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഒന്ന് മുതൽ മാഹിയിൽ നിരോധനം
text_fieldsമാഹി: മാഹി മേഖലയിലെ വ്യാപാരികളുടെയും മറ്റ് സംഘടനകളുടെയും സഹകരണത്തോടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മാഹി മേഖലാ ടാസ്ക് ഫോഴ്സ് തീരുമാനിച്ചു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ സമ്പൂർണ നിരോധനത്തിന്‍റെ ഭാഗമായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും പുതുച്ചേരി സർക്കാരും തയ്യാറാക്കിയ കർമ്മ പദ്ധതി പ്രകാരമാണിത്.
സെപ്റ്റംബർ ഒന്ന് മുതൽ മാഹി മേഖലയിൽ 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് നിരോധിക്കാനും 2022 ഓടെ ഇതിൻ്റെ ഉപയോഗം പൂർണമായും നിർത്തലാക്കാനുമാണ് തീരുമാനം. മർച്ചന്‍റ് അസോസിയേഷന്‍റെ അഭ്യർത്ഥന പരിഗണിച്ച് 16 മുതലാണ് നടപ്പാക്കൽ പ്രാബല്യത്തിൽ വരിക.
നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിനായി രൂപീകരിച്ച പ്രത്യേക സ്ക്വാഡ് 16 മുതൽ മുഴുവൻ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തും നിയമം ലംഘിക്കുന്നവർക്കെതിരെ പിഴയുൾപ്പടെയുള്ള കർശന നടപടി സ്വീകരിക്കും. പ്ലാസ്റ്റിക്കിന് പകരം തുണി സഞ്ചി ശീലമാക്കി പൊതു ജനങ്ങൾ ഭരണകൂടവുമായി സഹകരിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.