മലമ്പനി; ജില്ലയിൽ ഈ വർഷം 16 കേസുകൾ
text_fieldsകണ്ണൂർ സെൻട്രൽ ജയിലിൽ ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം
മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിക്കുന്നു
കണ്ണൂർ: ജില്ലയില്‍ ഈ വര്‍ഷം 16 മലമ്പനി കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പത്ത് കേസുകള്‍ അതിഥി തൊഴിലാളികള്‍ക്കിടയിലും ആറു കേസുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പോയി മടങ്ങിയെത്തിയ മലയാളികളിലുമാണ് സ്ഥിരീകരിച്ചത്. 2024- 25 വര്‍ഷം നാല് തദ്ദേശീയ മലമ്പനി കേസുകള്‍ ഉള്‍പ്പെടെ 64 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം കേസുകള്‍ കൂടുതലും ഒഡിസയിലെ റായ്ഗഡ് ജില്ലയില്‍ നിന്നും വന്നവരിലാണ് കണ്ടെത്തിയത്.
ആരോഗ്യ വകുപ്പ് സര്‍വെ പ്രകാരം കണ്ണൂര്‍ കോര്പറേഷന് ഉള്‍പ്പെടെയുള്ള നഗര മേഖലയിലും മലയോര പ്രദേശം ഉള്‍പ്പെടുന്ന മറ്റ് പഞ്ചായത്തുകളിലും മലമ്പനി രോഗം പരത്തുന്ന കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രകാരം ജില്ലയിലെ മലേറിയ പരത്തുന്ന കൊതുകുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളുടെ മാപ്പ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടു.
ജില്ല വെക്ടര്‍ കണ്ട്രോള് യൂനിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 'മഴയെത്തും മുമ്പേ മാറ്റാം മാലിന്യം, കാക്കാം ആരോഗ്യം' എന്ന ജില്ലയില്‍ മഴക്കാല രോഗപ്രതിരോധ കാമ്പയിനും നടന്നുവരുന്നുണ്ട്. പനിയോടൊപ്പം വിറയലും പേശി വേദനയും തലവേദനയും ആണ് മലമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. വിറയലോടു കൂടി ആരംഭിച്ച് തുടര്‍ന്ന് ശക്തമായ പനിയും തുടര്‍ന്ന് വിയര്‍പ്പും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നു ദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുന്നത് മലമ്പനിക്ക് മാത്രം കണ്ടുവരുന്ന പ്രത്യേക ലക്ഷണമാണ്.
മലമ്പനി ദിനാചരണം ജില്ലതല ഉദ്ഘാടനം
ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ല തല ഉദ്ഘാടനം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കോര്പറേഷന് മേയര്‍ മുസ്ലിഹ് മഠത്തില്‍ നിര്‍വഹിച്ചു. ജില്ല ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ജില്ല സര്‍വൈലന്‍സ് ഓഫിസർ ഡോ. കെ.സി. സച്ചിന് അധ്യക്ഷത വഹിച്ചു.
സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ. വേണു മുഖ്യാതിഥിയായി. ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ. അനില്‍കുമാര്‍ ദിനചാരണ സന്ദേശം നല്കി. പരിപാടിയോടനുബന്ധിച്ച് ജയില്‍ അന്തേവാസികള്‍ക്ക് ജില്ല വെക്ടര്‍ കണ്ട്രോള് യൂനിറ്റ് പി. റിജേഷ് മലേറിയ ബോധവത്കരണ ക്ലാസെടുത്തു. തുടര്‍ന്ന് അന്തേവാസികളില്‍ മലേറിയ പരിശോധനയും നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.