Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാളത്തിൽ കല്ലുവെച്ച്...

പാളത്തിൽ കല്ലുവെച്ച് ട്രെയിനപകടമുണ്ടാക്കാൻ ശ്രമിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
പാളത്തിൽ കല്ലുവെച്ച് ട്രെയിനപകടമുണ്ടാക്കാൻ ശ്രമിച്ച യുവാവ് അറസ്​റ്റിൽ
cancel
camera_alt

ഡബ്ളു


തലശ്ശേരി: റെയിൽ പാളത്തിൽ കല്ലുവെച്ച് ട്രെയിനപകടമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്​റ്റിൽ. ഉത്തർപ്രദേശിലെ റാസീപ്പുർ സ്വദേശി ഡബ്ളു (25) വിനെയാണ് ബുധനാഴ്ച രാത്രി എടക്കാട് വെച്ച് തലശ്ശേരി പൊലീസ് അറസ്​റ്റ്​ ചെയ്തത്. പുന്നോൽ പെട്ടിപ്പാലത്താണ് പാളത്തിൽ കല്ല് കണ്ടെത്തിയത്.

കോയമ്പത്തൂർ-മംഗളൂരു സൂപ്പർഫാസ്​റ്റ്​ എക്സ്പ്രസ് ട്രെയിൻ കടന്നുപോവുന്നതിനിടയിലാണ് കല്ല് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ ട്രെയിൻ നിർത്തി കല്ല് മാറ്റിയ ശേഷമാണ് യാത്ര തുടർന്നത്. റെയിൽവേ എൻജിനീയറുടെ പരാതി പ്രകാരം തലശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പെട്ടിപ്പാലത്തെ സംഭവത്തിന് പുറമെ തലശ്ശേരിക്കും എടക്കാടിനുമിടയിലെ റെയിൽ പാളത്തിലും യുവാവ് കല്ല് വെച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. -




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidenttrain
News Summary - Man arrested for trying to cause train accident
Next Story