കൊല്ലരുത് കണ്ടലിനെ; കവിയൂർ-ഒളവിലം ബണ്ട് റോഡിൽ കണ്ടൽക്കാടുകൾ നികത്തുന്നു
text_fieldsചൊക്ലി: ഒളവിലം - കവിയൂർ റോഡിലെ വഴിയിൽ ഇടതു വശത്തായി സ്ഥിതി ചെയ്യുന്ന ഏക്കർ കണക്കിന് കണ്ടൽ കാടുകൾ മണ്ണും മാലിന്യവും തള്ളി നികത്തുന്നു. ഇതിനകം തന്നെ 15 ഏക്കറോളം കണ്ടൽ കാടുകളും ജലസ്രോതസ്സും കക്കൂസ് മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും നിറഞ്ഞു നിൽക്കുന്ന അവസ്ഥയാണ്. ഇതിന് പുറമെയാണ് ലോറികളിലും മറ്റും കൊണ്ടുവന്ന് മാലിന്യങ്ങളും തള്ളി നികത്തുന്നത്.
രണ്ടു തവണ പഞ്ചായത്ത് സ്റ്റോപ്പ് മെമോ കൊടുത്ത സ്ഥലമാണ് അധികാരികളെ നോക്കുകുത്തികളാക്കി നശിപ്പിക്കുന്നത്. ഈ നികത്തലിനു പിന്നിൽ വലിയ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്. പ്രകൃതി വലിയ അനുഗ്രഹീത സ്വത്തായ കണ്ടൽക്കാടുകൾ പട്ടാപകൽ തന്നെ നികത്തുന്നത് നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പിന്തുണയോടെയാണ് ഈ പരസ്യമായ നികത്തൽ.
കണ്ടൽക്കാടിന്റെ എതിർ വശത്തും ഏതാനും മാസങ്ങൾക്ക് മുമ്പ് മത്സ്യകൃഷി ചെയ്യുന്നതിന്റെ പേരിൽ വലിയ തോതിൽ നികത്തൽ നടത്തിയിരുന്നു. കർശന നടപടിയില്ലാത്തത് നികത്തുന്ന മറ്റുള്ളവർക്ക് പ്രചോദനമാവുകയാണ്. പരിസ്ഥിതിസ്നേഹികളും, പുഴ സംരക്ഷകരും ഇതിനെതിരെ മുമ്പ് രംഗത്തിറങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.