Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.എഫ്.എൽ.ടി.സികളിലെ...

സി.എഫ്.എൽ.ടി.സികളിലെ സാമഗ്രികൾ ആശുപത്രികൾക്ക് കൈമാറും

text_fields
bookmark_border
cfltc
cancel
camera_alt

representational image

ക​ണ്ണൂ​ർ: കോ​വി​ഡ് കാ​ല​ത്ത് സി.​എ​ഫ്.​എ​ൽ.​ടി.​സി​ക​ളി​ൽ ഉണ്ടായിരുന്ന സാ​മ​ഗ്രി​ക​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ആ​വ​ശ്യ​മു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്ക് കൈ​മാ​റാ​ൻ ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നം. കി​ട​ക്ക​ക​ൾ, ഫ​ർ​ണി​ച്ച​ർ, ഫ്രി​ഡ്ജു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന പ്രാ​ഥ​മി​ക, സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കോ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ​ക്കോ കൈ​മാ​റ​ണ​മെ​ന്ന് ജി​ല്ല ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ​യാ​ണ് നി​ർ​ദേ​ശം ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ മു​ന്നോ​ട്ടു​വെ​ച്ച​ത്. റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നും തോ​ട് നി​ക​ത്ത​ൽ, കൈ​യേ​റ്റം എ​ന്നി​വ ഒ​ഴി​പ്പി​ക്കാ​നും ക​ല​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

മ​ഴ​ക്കാ​ലപൂ​ർ​വ റോ​ഡ് പ്ര​വൃ​ത്തി​ക​ൾ വ​രു​ന്ന​യാ​ഴ്ച ന​ട​ത്തു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് (റോ​ഡു​ക​ൾ) വി​ഭാ​ഗം അ​റി​യി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ യോ​ഗം സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ പ്രീ​പെ​യ്ഡ് ഓ​ട്ടോ കൗ​ണ്ട​ർ ആ​രം​ഭി​ക്കാ​ൻ റെ​യി​ൽ​വേ അ​നു​മ​തി ല​ഭി​ച്ചു.

ധാ​ര​ണാ​പ​ത്രം റെ​യി​ൽ​വേ അം​ഗീ​ക​രി​ക്കു​ന്ന മു​റ​ക്ക് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും. എ​ട​ക്കാ​ട് പി.​എ​ച്ച്‌.​സി ഡ​യാ​ലി​സി​സ് യൂ​നി​റ്റി​ലേ​ക്ക് ഡ​യാ​ലി​സി​സ് ടെ​ക്‌​നീ​ഷ്യ​ൻ, സ്റ്റാ​ഫ് ന​ഴ്‌​സ് എ​ന്നി​വ​രു​ടെ നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി. മ​രു​ന്നും മ​റ്റും വാ​ങ്ങാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. കെ​ട്ടി​ട​ത്തി​ലെ അ​റ്റ​കു​റ്റ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ യൂ​നി​റ്റ് തു​റ​ക്കും.

ന​ബാ​ർ​ഡ് സ്‌​കീ​മി​ൽ ന​ട​പ്പാ​ക്കു​ന്ന വ​ള​യ​ഞ്ചാ​ൽ പാ​ലം, ആ​റ​ളം ഫാം ​പാ​ലം, ഓ​ട​ന്തോ​ട് പാ​ലം എ​ന്നി​വ ഒ​രാ​ഴ്ച​ക്ക​കം പൂ​ർ​ത്തീ​ക​രി​ക്കും. ച​പ്പാ​ര​പ്പ​ട​വ് കൂ​വേ​രി വി​ല്ലേ​ജ് ഓ​ഫി​സി​ന്റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​ത്തി​ന് ത​ട​സ്സ​മാ​യി നി​ൽ​ക്കു​ന്ന വൈ​ദ്യു​തി ലൈ​ൻ മാ​റ്റാ​നാ​വ​ശ്യ​മാ​യ ഫ​ണ്ട് ജി​ല്ല ക​ല​ക്ട​ർ മു​ഖേ​ന അ​നു​വ​ദി​ച്ചു. ജി​ല്ല​യി​ൽ ഐ.​ടി.​ഡി.​പി മു​ഖേ​ന പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യി​ലെ പ്ര​വൃ​ത്തി​ക​ൾ ബ്ലോ​ക്ക് ത​ല​ത്തി​ൽ ജി​ല്ല ക​ല​ക്ട​ർ വി​ല​യി​രു​ത്തും.

മാഹി പാ​ല​ം അറ്റകുറ്റപ്പണിക്ക് അ​ടി​ഭാ​ഗം കൂ​ടി പൊ​തു​മ​രാ​മ​ത്ത് ദേ​ശീ​യ​പാ​ത വി​ഭാ​ഗം പ​രി​ശോ​ധി​ച്ച് എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ക്കും. കി.​മീ 170/600 മു​ത​ൽ 184/600 വ​രെ​യു​ള്ള ത​ല​ശ്ശേ​രി-​മാ​ഹി ദേ​ശീ​യ​പാ​ത 66ന്റെ ​അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി 14.26 കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റ് ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

യോ​ഗ​ത്തി​ൽ ക​ല​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​ൽ.​എ​മാ​രാ​യ കെ.​പി. മോ​ഹ​ന​ൻ, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, സ​ബ് ക​ല​ക്ട​ർ സ​ന്ദീ​പ് കു​മാ​ർ, അ​സി. ക​ല​ക്ട​ർ മി​സാ​ൽ സാ​ഗ​ർ ഭ​ര​ത്, ഡെ​പ്യൂ​ട്ടി പ്ലാ​നി​ങ് ഓ​ഫി​സ​ർ ടി. ​രാ​ജേ​ഷ്, എം.​വി. ഗോ​വി​ന്ദ​ൻ എം.​എ​ൽ.​എ​യു​ടെ പ്ര​തി​നി​ധി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitalmaterialsCFLTC
News Summary - Materials in CFLTCs will be handed over to hospitals
Next Story