ക്ഷേത്രകലാശ്രീ പുരസ്കാരം മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക്
text_fieldsകണ്ണൂർ: 2019ലെ സംസ്ഥാന ക്ഷേത്രകല അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്ഷേത്രകലാരംഗത്തെ സമഗ്ര സംഭാവനക്ക് നല്കുന്ന ക്ഷേത്രകലാശ്രീ പുരസ്കാരത്തിന് മട്ടന്നൂർ ശങ്കരന്‍കുട്ടി മാരാര്‍ അര്‍ഹനായി. 25 001 രൂപയും മൊമേൻറായും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ക്ഷേത്രകലാ ഫെലോഷിപ് സ്വാമി കൃഷ്ണാനന്ദ ഭാരതിക്ക് നല്‍കും. 15001 രൂപയും മൊമേൻറായും പ്രശസ്തി പത്രവുമാണ് പുരസ്കാരം. കണ്ണൂർ പി.ആര്.ഡി ചേംബറില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ടി.വി. രാജേഷ് എം.എൽ.എയാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ക്ഷേത്ര കലാ അവാര്‍ഡിന് അര്‍ഹരായവര്‍: അവാര്‍ഡ് നേടിയ വിഭാഗം, ജേതാവ്, സ്ഥലം എന്നീ ക്രമത്തില്‍.
ദാരുശില്പം: കെ.വി. പവിത്രന്, പരിയാരം, കണ്ണൂര്‍. ലോഹ ശില്പം: കെ.പി. വിനോദ്, പടോളി, കണ്ണൂര്‍. ശിലാ ശില്പം: രാജേഷ് ടി. ആചാരി, ബാര, ഉദുമ, കാസര്‍കോട്. ചെങ്കല്‍ ശില്പം: എം.വി. രാജന്, ബങ്കളം, മടിക്കൈ, കാസര്‍കോട്. യക്ഷഗാനം: രാമമൂല്യ ദാസനടുക്ക, മങ്കല്‍പ്പാടി, കാസര്‍കോട്. മോഹിനിയാട്ടം: ഡോ. കലാമണ്ഡലം ലത ഇടവലത്ത്, പിലാത്തറ, കണ്ണൂര്‍. തിടമ്പു നൃത്തം: ടി. ലക്ഷ്മികാന്ത അഗ്ഗിത്തായ, തച്ചാങ്കോട്, കാസര്‍കോട്. കഥകളി വേഷം: ടി.ടി. കൃഷ്ണന്, തെക്കെ മമ്പലം, പയ്യന്നൂര്‍, കണ്ണൂര്‍. തുള്ളല്‍: കുട്ടമത്ത് ജനാർദനന്, ചെറുവത്തൂര്‍, കാസര്‍കോട്. ക്ഷേത്രവാദ്യം: പി.കെ. കുഞ്ഞിരാമ മാരാര്‍ (ചെറുതാഴം കുഞ്ഞിരാമ മാരാര്‍). സോപാന സംഗീതം: പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍, നാറാത്ത്, കണ്ണൂര്‍. ചാക്യാര്‍കൂത്ത്: കെ.ടി. അനില്‍ കുമാര്‍, എളവൂര്‍, എറണാകുളം. ശാസ്ത്രീയ സംഗീതം: ഡോ. ഉണ്ണികൃഷ്ണന് പയ്യാവൂര്‍, കണ്ണൂര്‍. അക്ഷരശ്ലോകം: വി.എം. ഉണ്ണികൃഷ്ണന് നമ്പീശന്, ചാലക്കോട് പയ്യന്നൂര്‍.
ക്ഷേത്രകലാ അക്കാദമി ചെയര്മാന് ഡോ. കെ.എച്ച്. സുബ്രഹ്മണ്യന്, സെക്രട്ടറി കൃഷ്ണന് നടുവലത്ത്, ഭരണസമിതി അംഗങ്ങളായ ഗോവിന്ദന് കണ്ണപുരം, ചെറുതാഴം ചന്ദ്രന് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പുരസ്കാര വിതരണ തീയതി പിന്നീട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.