ഗുരുതരരോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു
text_fieldsമട്ടന്നൂര്‍: ഗുരുതരരോഗം ബാധിച്ച യുവാവ് കനിവുള്ളവരുടെ കരുണ തേടുന്നു. ചാവശ്ശേരി മണ്ണോറ ശ്രീനന്ദനത്തില്‍ പി.ജി. ബിജുവാണ് തലച്ചോര്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ക്ക് ഗുരുതര അസുഖം ബാധിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നത്.
പൊടുന്നനെ ഉണ്ടായ അസുഖ ബാധയെ തുടര്‍ന്ന് ഇരിട്ടി, കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ മൂന്ന് മാസത്തോളമായി ചികിത്സ തേടിയിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയതിനാല്‍ ഭാരിച്ച ചികിത്സ ചെലവാണ് വന്നിട്ടുള്ളത്. ഒമ്പത് ലക്ഷം രൂപ ഇതുവരെ ചെലവായി. ഓരോ ദിവസവും അമ്പതിനായിരം രൂപക്ക് മുകളില്‍ ചികിത്സക്കായി വേണ്ടിവരുന്നുണ്ട്.
ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങിയ കുടുംബം ബിജുവിെൻറ തൊഴിലില്‍ നിന്നുള്ള വരുമാനം മാത്രം ആശ്രയിച്ച് ജീവിച്ചവരായിരുന്നു. നിലവില്‍ ചികിത്സക്ക് ഭീമമായ ചികിത്സ ചെലവിലേക്ക് ധനസഹായം സ്വരൂപിക്കാന്‍ ഇരിട്ടി നഗരസഭ കൗണ്‍സിലര്‍മാരായ കെ. സോയ, വി. ശശി, കെ.പി. അജേഷ് എന്നിവര്‍ രക്ഷാധികാരികളായി ഒരു ജനകീയ കമ്മിറ്റി രൂപവത്കരിച്ചു.
കേരള ഗ്രാമീണ്‍ബാങ്ക് ചാവശ്ശേരി ശാഖയിലെ 40468101058572 എന്ന അക്കൗണ്ട് നമ്പറില്‍ തുക അയക്കാവുന്നതാണ്. ഐ.എഫ്.എസ്.സി: കെ.എല്‍.ജി.ബി0040468. ഫോണ്‍: 9446776902, 9544140356.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.