എ.ഐ കാമറ പിഴ: കണ്ണൂർ ജില്ലയില്‍ ആദ്യ ദിവസം ആയിരത്തിലേറെ കേസുകൾ
text_fieldsമട്ടന്നൂര്‍: സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ച നിര്‍മ്മിതബുദ്ധി കാമറകളില്‍ പതിയുന്ന നിയമലംഘനങ്ങളില്‍ ആദ്യദിനം കുടുങ്ങിയത് ആയിരത്തിലേറെ പേര്. ഇതില്‍ 200 പേര്‍ക്ക് പിഴ അടക്കാനുള്ള രസിതി ചൊവ്വാഴ്ച അയക്കും. ജില്ലയിലെ കാമറകള്‍ പരിശോധിക്കുന്ന മട്ടന്നൂര്‍ വെള്ളിയാംപറമ്പിലെ ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് ഓഫിസിലാണ് പരിശോധന നടക്കുന്നത്.
കണ്ട്രോള് റൂമിലേക്കുള്ള ഏഴ് ജീവനക്കാരില്‍ മൂന്നു പേര് മാത്രമാണ് കേസുകള്‍ പരിശോധിക്കുന്നത്. ജീവനക്കാരുടെ എണ്ണം കുറഞ്ഞതാണ് കാമറയിലെ ദൃശ്യങ്ങള്‍ പൂര്‍ണമായും പരിശോധിക്കാന്‍ കഴിയാതെ വരുന്നത്. കെല്‍ട്രോണാണ് ജീവനക്കാരെ നിയോഗിക്കുന്നത്. സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ സൂപ്പര്‍വൈസര്‍, ഓപറേറ്റര്‍മാര്‍ എന്നിവരാണ് കണ്ട്രോള് റൂമിലുള്ളത്.
ജില്ലയില്‍ 50 കാമറകളാണ് സ്ഥാപിച്ചത്. കാമറയില്‍ പതിയുന്ന നിയമലംഘനം തിരുവനന്തപുരത്തെ കണ്ട്രോള് റൂമില്‍ ശേഖരിച്ച് വിവിധ ജില്ലകളിലേക്ക് അയക്കുകയാണ് ചെയ്യുക. അതത് ജില്ലകളിലെ കണ്ട്രോള് റൂമുകളില്‍നിന്ന് ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹന ഉടമകളുടെ മേല്‍വിലാസത്തില്‍ നോട്ടീസ് അയക്കും. തുടര്‍ന്ന് എന്തെങ്കിലും നിയമലംഘനം സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ പരാതിക്കാരന് ദൃശ്യങ്ങള്‍ പരിശോധിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.