ചാവശ്ശേരി സബ്‌സ്റ്റേഷനില്‍ തീപിടിത്തം; രണ്ട് ലക്ഷത്തിന്‍റെ നാശനഷ്ടം
text_fieldsമട്ടന്നൂര്‍: കെ.എസ്.ഇ.ബിയുടെ ചാവശ്ശേരി 110 കെ.വി സബ്‌സ്റ്റേഷനില്‍ തീപിടിത്തം. അഗ്‌നിശമനസേന ഉടൻ തീയണച്ച് വന്‍ദുരന്തം ഒഴിവാക്കി. മട്ടന്നൂര്‍ നിലയത്തിലേക്ക് പുതുതായി അനുവദിച്ച ഫോം ടെൻഡര്‍ ഉപയോഗിച്ചാണ് തീയണച്ചത്. കഴിഞ്ഞ ആറുമാസം മുമ്പ് ഇതേരീതിയില്‍ ഇവിടെ തീപിടിത്തമുണ്ടായിരുന്നു. രണ്ട് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായി.
സംഭവത്തെത്തുടര്‍ന്ന് മട്ടന്നൂര്‍, ഇരിട്ടി മലയോര മേഖലകളില്‍ മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. മട്ടന്നൂര്‍ അഗ്നിരക്ഷ നിലയത്തിലെ അസി. സ്‌റ്റേഷന്‍ ഓഫിസര്‍ സി.വി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ റിനു കുയ്യാലി, കെ.കെ. വിജില്‍, എ.എം.എ. അഖില്‍, രതീഷ്, വി.കെ. ജോണ്‍സണ്‍, കെ.കെ. വിശ്വനാഥന്‍, സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ ഷിജിത്ത് മാവില എന്നിവര്‍ അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.