വ്യാപാര സമുച്ചയത്തിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
text_fieldsമട്ടന്നൂർ: മട്ടന്നൂർ ബസ് സ്റ്റാൻഡിനുസമീപമുള്ള ബഹുനില വ്യാപാരസമുച്ചയം ഐ മാളിൽ തീപിടിത്തം. ലക്ഷങ്ങളുടെ ഉൽപന്നങ്ങൾ കത്തിനശിച്ചു. എ.എം ട്രേഡേഴ്സ് എന്ന ചില്ലറ- മൊത്ത വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തം എന്നാണ് പ്രാഥമിക നിഗമനം.
കെ. ഷമീം, എം.പി. മിർഷാദ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. സ്റ്റേഷനറി, ബിസ്കറ്റ്, സിഗരറ്റ് ഇനങ്ങളാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച രാവിലെ 6.30ഓടെ ഷട്ടറിനുള്ളിൽനിന്ന് ശബ്ദം കേൾക്കുകയും പുകഉയരുന്നതും കണ്ടതോടെ സമീപവാസികൾ പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിക്കുകയായിരുന്നു.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി താഴ് തകർത്ത് രക്ഷാപ്രവർത്തനംനടത്തി. ഫയർസ്റ്റേഷൻ ഓഫിസർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സുരേന്ദ്രബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പ്രവീൺകുമാർ, രാജേഷ് തോട്ടത്തിൽ, കെ.വി. വിജേഷ്, ഷിജു, രമേശ്, രജീഷ്, സിമിത്ത്, അഖിൽ, ശ്രീധരൻ, വിശ്വനാഥൻ, രവീന്ദ്രൻ എന്നിവരും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.