കണ്ണൂർ വിമാനത്താവളത്തിൽ 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
text_fieldsമട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 1199 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി അജ്മൽ സുനൈഫാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി അബൂദബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇദ്ദേഹം എത്തിയത്.
ഡി.ആർ.ഐയും കസ്റ്റംസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. സുനൈഫിന്റെ ബാഗേജിലുണ്ടായിരുന്ന മൈക്രോവേവ് ഓവന്റെ മോട്ടോറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഒരു മാസത്തിലധികം നീണ്ട ഇടവേളക്ക് ശേഷമാണ് കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.