ഹജ്ജ് ക്യാമ്പ്: സൗകര്യം വിപുലമാക്കാന്‍ ഇടപെടും –കെ. സുധാകരന്
text_fieldsമട്ടന്നൂർ: ശ്രദ്ധേയമായ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റായി മാറിയ കണ്ണൂര്‍ വിമാനത്താവളത്തില്‍ സൗകര്യം വിപുലീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കെ. സുധാകരന് എം.പി. കണ്ണൂര്‍ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ച് തീര്‍ഥാടകരോട് സംസാരിക്കുകയായിരുന്നു എം.പി.
രാജ്യത്ത് സമാധാനവും വിശ്വാസാചാരങ്ങള്‍ മുറുകെ പിടിച്ച് ജീവിക്കാനുമുള്ള നിര്ഭയത്വത്തിന് വേണ്ടിയും അവസരം സൃഷ്ടിക്കപ്പെടാനും പ്രാര്‍ഥിക്കണമെന്നും സുധാകരന് അഭ്യര്‍ഥിച്ചു. കെ.വി. സുമേഷ് എം.എല്‍.എ., എ.ഐ.സി.സി നിരീക്ഷക ഷമ മുഹമ്മദ്, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി എന്നിവര്‍ സംസാരിച്ചു. റിജില്‍ മാക്കുറ്റി, ഫര്സീന് മജീദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
രാജ്യവാസികള്‍ക്ക് പ്രാര്‍ഥിക്കുക -പ്രതിപക്ഷ നേതാവ്
മട്ടന്നൂര്‍: രാജ്യത്ത് സമാധാനവും ജനാധിപത്യവും നിലനില്‍ക്കാനുള്ള പ്രാര്‍ഥന നടത്താന്‍ ഹജ്ജിന് പുറപ്പെടുന്നവരോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആഹ്വാനം ചെയ്തു.
കണ്ണൂര്‍ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ച് തീര്‍ഥാടകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സ്വന്തത്തിനും കുടുംബത്തിനും വേണ്ടിയുള്ള പ്രാര്‍ഥനയില്‍ ജീവിക്കുന്ന സമൂഹത്തിന് വേണ്ടിയും പ്രാര്‍ഥിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
നേതാക്കളും ജനപ്രതിനിധികളും ഹജ്ജ് ക്യാമ്പില്‍
മട്ടന്നൂര്‍: വെള്ളിയാഴ്ച പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലെ 722 തീർഥാടകർ ഒരുമിച്ചുചേരുന്ന ദിവസം കണ്ണൂര്‍ ഹജ്ജ് ക്യാമ്പ് നേതാക്കളുടെ കൂട്ട സന്ദര്‍ശനത്തിന്റെ വേദിയായി.
കെ.വി. സുമേഷ് എം.എല്‍.എയാണ് ആദ്യമെത്തിയത്. തൊട്ടുടനെ പാര്‍ലമെന്റിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ക്യാമ്പില്‍ തീർഥാടകരെ സന്ദര്‍ശിച്ചു. കെ.പി. മോഹനന് എം.എല്‍.എ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവരും സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.