ശിവപുരത്തെ ഷംന തസ്നീം വിടപറഞ്ഞിട്ട് ഏഴാണ്ട്; നീതിനിഷേധത്തിനും
text_fieldsമട്ടന്നൂര്‍: കളമശ്ശേരി മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാർഥിനി ശിവപുരം അയിഷാസില്‍ അബൂട്ടിയുടെ മകള്‍ ഡോക്ടര്‍ ഷംന തസ്നീം വിടപറഞ്ഞിട്ട് ഏഴാണ്ട്. നീതിനിഷേധത്തിന്റ വർഷങ്ങൾ കൂടിയാണ് കടന്നുപോയത്. പഠിക്കുന്ന കോളജിലെ ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം ഷംന വിട പറഞ്ഞിട്ട് ജൂലൈ 18ന് ഏഴു വര്‍ഷമാകും. പനിക്ക് ചികിത്സ തേടിയ ഷംനക്ക് നല്കിയ കുത്തിവെപ്പിലെ അപാകതയായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും തുടര്‍പഠന പരിശോധന റിപ്പോര്‍ട്ടുകളും ഒന്നടങ്കം സാക്ഷ്യം പറഞ്ഞ കേസില്‍ ഇപ്പോഴും കാര്യങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്. മകളുടെ നീതിക്കായി നിയമപോരാട്ടം നടത്തിയ പിതാവ് അബൂട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെട്ടു.
ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച സിവില്‍ ഹരജി കോടതിയിലാണ്. മെഡിക്കല്‍ പഠനത്തിന് മെറിറ്റില്‍ പ്രവേശനം നേടി നാടിനും വീടിനും വലിയ പ്രതീക്ഷയായ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഒരു വിദ്യാർഥിനി അതേ കോളജിലെ അധ്യാപകരുടെ അനാസ്ഥയാല്‍ മരണപ്പെടുകയായിരുന്നു. ഡോ. കൃഷ്ണയ്യര്‍ നിയമസഹായവേദിയും ആക്ഷന്‍ കൗണ്‍സിലും ആദ്യകാലങ്ങളില്‍ വിഷയത്തിൽ ഇടപെട്ടെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. വൈകിയാണെങ്കിലും നീതി കിട്ടിയാല്‍ മതിയെന്നാണ് ഷംനയുടെ കുടുംബത്തിന്റെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.