കണ്ണൂര്‍ വിമാനത്താവളം: യാത്രക്കാരുടെ എണ്ണത്തില്‍ വികസന കുതിപ്പ്
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വികസന കുതിപ്പ്. വിമാനത്താവളം വഴി നവംബര്‍വരെ യാത്ര ചെയ്തത് 64 ലക്ഷം പേരാണ്. 2022-24ല്‍ മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
2022-23 വര്‍ഷത്തില്‍ 23 ശതമാനം വര്‍ധനയുണ്ടായിരുന്നു. സർവിസുകളുടെ എണ്ണത്തിലും ഈ വര്‍ഷം 36 ശതമാനം വര്‍ധനയുണ്ടായി. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 2381 ടണ്‍ ചരക്കാണ് കൈകാര്യം ചെയ്തത്. ചരക്കുനീക്കത്തില്‍ 25 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷനല്‍ നടത്തിയ എയര്‍ പോര്‍ട്ട് സർവിസ് ക്വാളിറ്റി സര്‍വേയില്‍ ഡല്‍ഹിക്ക് ശേഷം ഇന്ത്യയിലെ ഉയര്‍ന്ന രണ്ടാമത്തെ റേറ്റിങ് കണ്ണൂര്‍ വിമാനത്താവളത്തിന് ലഭിച്ചിരുന്നു. വിമാനത്താവളത്തില്‍ നിര്‍മിച്ച 59,000 മെട്രിക് ടണ്‍ സംഭരണശേഷിയുള്ള അന്താരാഷ്ട്ര കാര്‍ഗോ ടെര്‍മിനലിന്റെ ഉദ്ഘാടനം ഉടന്‍ നടക്കും.
കിയാല്‍ ബി.പി.സി.എല്ലുമായി ചേര്‍ന്ന് നിര്‍മിക്കുന്ന പെട്രോള്‍ ഔട്ട് ലെറ്റിന്റെ നിര്‍മാണം വിമാനത്താവള കവാടത്തില്‍ പുരോഗമിക്കുകയാണ്. കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നാല് മെഗാവാട്ടിന്റെ സൗരോർജ പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതുവഴി വിമാനത്താവളത്തിന്റെ ഇന്ധന ഉപഭോഗ ചെലവ് 50 ശതമാനം വരെ കുറക്കാന്‍ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.