മണ്ഡലപരിചയം: ചുവപ്പ് മാറാത്ത മട്ടന്നൂർ
text_fieldsമട്ടന്നൂർ: അന്നും ഇന്നും മട്ടന്നൂർ നിയമസഭ മണ്ഡലം ഇടതുപക്ഷത്തിെൻറ കരുത്ത് വിളിച്ചോതുന്നതാണ്. 2011ലും 2016ലും ഇ.പി. ജയരാജന് മണ്ഡലം നൽകിയ ഭൂരിപക്ഷം തെളിയിക്കുന്നത് മട്ടന്നൂരിലെ മണ്ണിെൻറ ചുവപ്പിെൻറ ശക്തി തന്നെയാണ്. എന്നാൽ, മണ്ഡലത്തിെൻറ ചരിത്രം ആഴ്ന്നുകിടക്കുന്നത് നാലു പതിറ്റാണ്ടുകൾക്ക് അപ്പുറത്താണ്. വ്യക്തമായി പറഞ്ഞാൽ 1957ലാണ് മണ്ഡലത്തിെൻറ ചരിത്രം തുടങ്ങുന്നത്. അധികം എം.എൽ.എമാരെ അവകാശപ്പെടാനില്ലാത്ത മണ്ഡലം കൂടിയാണ് മട്ടന്നൂർ.
ആകെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ എഴുതിച്ചേർത്തത് രണ്ട് എം.എൽ.എമാരുടെ പേരുകൾ മാത്രമാണ്. സി.പി.െഎയുടെ പ്രമുഖ നേതാവായ എൻ.ഇ. ബാലറാമായിരുന്നു മട്ടന്നൂരിനെ പ്രതിനിധാനംചെയ്ത ആദ്യത്തെ എം.എൽ.എ. നാലു പതിറ്റാണ്ടു കാലത്തിനു ശേഷമാണ് മറ്റൊരു എം.എൽ.എയെ മട്ടന്നൂരിന് കിട്ടുന്നത്, ഇ.പി. ജയരാജനിലൂടെ. രണ്ടാമതും ഇവിടെനിന്നു ജയിച്ച ഇദ്ദേഹം മന്ത്രിയുമായി.
1957ലും '60ലും അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയായ സി.പി.െഎ നേതാവ് എൻ.ഇ. ബാലറാമാണ് ഇവിടെ നിന്നു ജയിച്ചത്.
ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കുഞ്ഞിരാമൻ നായരും രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ പി.എസ്.പി സ്ഥാനാർഥി അച്യുതനുമായിരുന്നു അദ്ദേഹത്തിെൻറ എതിരാളി. '57ൽ 10,451 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ച എൻ.ഇ. ബാലറാമിന് രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ 85 വോട്ടുകളുടെ ബലത്തിലാണ് ജയിച്ചു കയറാനായത്. 1965ലെ തെരഞ്ഞെടുപ്പ് വരുേമ്പാഴേക്കും മട്ടന്നൂർ മണ്ഡലം ഇല്ലാതായി.
കൂത്തുപറമ്പ്, ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളുെട ഭാഗമായി പലപ്പോഴായി മാറുകയായിരുന്നു മട്ടന്നൂർ. 2011ലെ പുനർ വിഭജനത്തോടെയാണ് മട്ടന്നൂർ മണ്ഡലത്തിന് പുനർജന്മമുണ്ടായത്. അതിനുശേഷം നടന്ന പ്രഥമ തെരഞ്ഞെടുപ്പിൽ 30,512 വോട്ടിെൻറ ഭൂരിപക്ഷം നൽകിയാണ് മണ്ഡലം ഇ.പി. ജയരാജനെ തെരഞ്ഞെടുത്തത്.
അദ്ദേഹം 75,177 വോട്ട് നേടിയപ്പോൾ എസ്.ജെ.ഡിയിലെ ജോസഫ് ചാവറക്ക് 44,665 വോട്ടും കിട്ടി. 2016ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുതന്നെ രണ്ടാമത്തെ ഭൂരിപക്ഷം നൽകിയാണ് ജയരാജനെ തെരഞ്ഞെടുത്തത്. 43,381 വോട്ടായിരുന്നു അദ്ദേഹത്തിെൻറ ഭൂരിപക്ഷം. അദ്ദേഹത്തിന് 84030 വോട്ടുകളാണ് കിട്ടിയത്. ജെ.ഡി.യുവിലെ കെ.പി. പ്രശാന്തായിരുന്നു എതിർസ്ഥാനാർഥി. അദ്ദേഹത്തിന് 40,649 വോട്ടുകളും. മട്ടന്നൂർ ഇടതുപക്ഷത്തിെൻറ ഇളക്കം തട്ടാത്ത കോട്ടയായി തന്നെയാണ് നിൽക്കുന്നത്.
2019 യു.ഡി.എഫ് തരംഗത്തിലും ഇൗ കോട്ടയിൽ വിള്ളലുണ്ടാക്കാനായിട്ടില്ല. കണ്ണൂർ പാർലമെൻറ് തെരഞ്ഞെടുപ്പിൽ കെ. സുധാകരൻ വൻ ഭൂരിപക്ഷത്തിനു ജയിച്ചപ്പോഴും മട്ടന്നൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്രീമതിക്ക് 7488 വോട്ടിെൻറ ലീഡ് നൽകിയാണ് ഇടതു പക്ഷത്തോടുള്ള കൂറ് നിലനിർത്തിയത്.
മണ്ഡല സ്ഥിതി വിവരം
മട്ടന്നൂർ നഗരസഭയും തലശ്ശേരി താലൂക്കിൽ ഉൾപ്പെട്ട ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം, കോളയാട്, തില്ലേങ്കരി പഞ്ചായത്തുകളും തളിപ്പറമ്പ് താലൂക്കിലെ പടിയൂർ,കല്യാട് പഞ്ചായത്തുകളും ചേർന്നതാണ് മട്ടന്നൂർ മണ്ഡലം. 177911 വോട്ടർമാരാണ് ഇവിടെ ആകെയുള്ളത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.