ട്രഞ്ചിങ് ഗ്രൗണ്ടിൽ മഴവെള്ള സംഭരണി ഒരുക്കി മട്ടന്നൂർ
text_fieldsമട്ടന്നൂർ: ട്രഞ്ചിങ് ഗ്രൗണ്ട് എന്നാൽ മാലിന്യ സംസ്കരണത്തിന് മാത്രമല്ല മഴവെള്ളം സംഭരിക്കാനും ഉപയോഗപ്പെടുത്താമെന്ന് തെളിയിക്കുകയാണ് മട്ടന്നൂര്‍ നഗരസഭ. കരിത്തൂര്‍പറമ്പില്‍ സ്ഥിതി ചെയ്യുന്ന നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടിലാണ് മഴവെള്ള സംഭരണി ഒരുക്കിയത്.
ട്രഞ്ചിങ് ഗ്രൗണ്ടിന്റെ ഒരു വശത്ത് സ്ഥിതി ചെയ്തിരുന്ന കല്ലു വെട്ട് കുഴിയുടെ അടിഭാഗം കോണ്‍ക്രീറ്റ് ചെയ്തും ഭിത്തികള്‍ പ്ലാസ്റ്റര്‍ ചെയ്തുമാണ് സംഭരണി സ്ഥാപിച്ചത്. 26.5 മീറ്റര്‍ നീളവും 19.25 മീറ്റര്‍ വീതിയുമുള്ള സംഭരണിക്ക് 1.24 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ സാധിക്കും. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ 16.96 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം.
വേനല്‍ക്കാലത്തും വെള്ളം നിലനില്‍ക്കുന്നതിനാല്‍ സംഭരണിയില്‍ തിലോപ്പിയ മത്സ്യത്തെ വളര്‍ത്തുന്നുണ്ട്. ട്രഞ്ചിങ് ഗ്രൗണ്ടിലെ ജീവനക്കാര്‍ ഒരുക്കിയ കൃഷിയിടത്തിലേക്ക് ആവശ്യമായ വെള്ളവും സംഭരണിയില്‍ നിന്നാണ് എടുക്കുന്നത്.
തീപിടിത്തം പോലുള്ള അപകട ഘട്ടങ്ങളില്‍ സംഭരണിയിലെ വെള്ളം പ്രയോജനപ്പെടുത്താന്‍ സാധിക്കും. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് മഴവെള്ള സംഭരണിയെന്ന് നഗരസഭ ചെയര്മാന് എന്‍. ഷാജിത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.