ടൂറിസം കേന്ദ്രങ്ങള്‍ക്ക് പുതിയ ആശയങ്ങളുമായി ശൈലജ ടീച്ചർ
text_fieldsമട്ടന്നൂര്‍: നിയോജക മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് പുതിയ ആശയങ്ങളുമായി കെ.കെ. ശൈലജ ടീച്ചർ എം.എല്‍.എ. ടൂറിസം പ്രോജക്ട് തയാറാക്കാൻ എം.എല്‍.എ യുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി. പഴശ്ശിരാജയുടെ ഓര്‍മകള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയവും ഐ.ബി നവീകരിച്ച് പുതിയ വിമാനത്താവള െറസ്റ്റ് ഹൗസും നിര്‍മിക്കാന്‍ പ്രോജക്ട് തയാറാക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
വിമാനത്താവളം ഉള്‍പ്പെടുന്ന മണ്ഡലമായതിനാൽ ഒട്ടനവധി സാധ്യതകളാണുള്ളത്. പഴശ്ശിയിലെ സ്മൃതി മന്ദിരം, പഴശ്ശി കോവിലകം, മട്ടന്നൂരിലെ പൊതുമരാമത്ത് െറസ്റ്റ് ഹൗസ്, പഴശ്ശി ഡാം, പടിയൂര്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളാണ് സംഘം സന്ദര്‍ശിച്ചത്.
പഴശ്ശി തമ്പുരാെൻറ സ്മരണകളുറങ്ങുന്ന മണ്ണില്‍ അദ്ദേഹത്തിെൻറ സ്മൃതി മണ്ഡപവും കോവിലകം ഉള്‍പ്പെടെ ചേര്‍ത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു മ്യൂസിയവും പഠന കേന്ദ്രവുമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. മട്ടന്നൂരിലെ പ്രധാന സാംസ്കാരിക കേന്ദ്രമാക്കി മാറ്റാനാണ് പദ്ധതി. ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചതായും അദ്ദേഹം പൂര്‍ണമായ പ്രോജക്ട് നല്കാന് ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് സന്ദര്‍ശനമെന്നും കെ.കെ. ശൈലജ ടീച്ചർ എം.എല്‍.എ പറഞ്ഞു.
മട്ടന്നുര്‍ ഐ.ബിയും നവീകരിക്കാൻ ശ്രമമുണ്ട്. വിമാനത്താവളമൊക്കെയുള്ള സാഹചര്യത്തില്‍ നല്ല ഗെസ്റ്റ് ഹൗസ് കൂടി നിര്‍മിക്കുകയാണ് ലക്ഷ്യം. ടുറിസം വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ പ്രശാന്ത്, ആര്‍ക്കിടെക്ടര്‍ മധുകുമാര്‍, മട്ടന്നൂര്‍ നഗരസഭ ചെയര്പേഴ്സൻ അനിത വേണു, വൈസ് ചെയര്മാന് പി. പുരുഷോത്തമന്, മുന്‍ നഗരസഭ ചെയര്മാന് കെ. ഭാസ്കരന് തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് സന്ദര്‍ശനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.