പാമ്പ് കടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടുമുറ്റത്ത് വീണ്ടും പാമ്പ്; നാട്ടുകാർ കാട് വെട്ടിനീക്കി
text_fieldsമട്ടന്നൂർ (കണ്ണൂർ): പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർഥിനിയുടെ വീട്ടുമുറ്റത്ത് വീണ്ടും പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പരിസരത്തെ കാട് വെട്ടിനീക്കി. വെമ്പടി റോഡിൽ ആസിഫ് - സഫീറ ദമ്പതികളുടെ ഏഴ് വയസുള്ള മകൾ അയാ ഹംദയാണ് ഒരാഴ്ച മുമ്പ് വീട്ടു പരിസരത്തുനിന്ന് പാമ്പിന്‍റെ കടിയേറ്റ് മരിച്ചത്.
ഇവിടെ വീണ്ടും പാമ്പിനെ കണ്ടതോടെ നാട്ടുകാർ മുൻകൈ എടുത്ത് കാട് മൂടിയ സ്ഥലം വൃത്തിയാക്കുകയായിരുന്നു. നാട്ടുകാർ വാട്സാപ് ഗ്രൂപ്പ് വഴി സമാഹരിച്ച തുക കൊണ്ട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് കാട് നീക്കിയത്. വെമ്പടി 'കനിവ്' വാട്സാപ് കൂട്ടായ്മയിലെ സി.പി. ഹാരിസ്, റിഷാദ്, ടി.എം. ശിഹാബ്, അസ്ബീർ, പി. ആഷിഖ്, നിസാർ പുന്നാട്, ഷഫീർ മൗലവി തുടങ്ങിയവർ നേതൃത്വം നൽകി.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് ഹംദക്ക് പാമ്പു കടിയേറ്റത്. മെരുവമ്പായി എം.യു.പി.സ്കൂൾ രണ്ടാം തരം വിദ്യാർഥിനിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.